GeneralLatest

കൂടുതൽ നിയന്ത്രണങ്ങൾക്ക് സാധ്യത: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉന്നതതല യോഗം 27ന്


തിരുവനന്തപുരം: നിലവിലെ കോവിഡ് സാഹചര്യത്തിൽ അധ്യയനം നടത്തുന്നത് സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യാൻ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉന്നതതല യോഗം ജനുവരി 27ന് ചേരും. രാവിലെ 11 മണിക്കാണ് യോഗം. ഒന്നു മുതൽ 9വരെയുള്ള ഓൺലൈൻ ക്ലാസുകളുടെ നടത്തിപ്പ്, അധ്യാപകർ സ്കൂളിൽ ഹാജരാകുന്നത് സംബന്ധിച്ച കാര്യങ്ങൾ,10,11,12 ക്ലാസുകളുടെ നടത്തിപ്പ്, കുട്ടികളുടെ വാക്സിനേഷന്റെ പുരോഗതി, പരീക്ഷാ നടത്തിപ്പ് തുടങ്ങിയ വിഷയങ്ങൾ യോഗം ചർച്ച ചെയ്യും. ഡിഡി, ആർഡിഡി, എഡി തലത്തിലെ ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കും. ഓൺലൈൻ ആയാണ് യോഗം നടക്കുക.


Reporter
the authorReporter

Leave a Reply