Local NewsPolitics

പോലീസുകാർ ജനാധിപത്യത്തിൻ്റെ സേവകരാകണം : അഡ്വ. ബി. ഗോപാലകൃഷ്ണൻ


താമരശ്ശേരി : കേരളത്തിലെ പോലീസുകാർ ഭരണ കൂടത്തിൻ്റെ സൈനികരാകാതെ ജനാധിപത്യത്തിൻ്റെ
സേവകരാകണമെന്ന്
ബി ജെ പി സംസ്ഥാന വൈസ് പ്രസിഡൻ്റ് അഡ്വ. ബി ഗോപാലകൃഷ്ണൻ പറഞ്ഞു.
പിണറായി ഭരണത്തിലെ പോലീസ് ക്രൂരതയ്ക്കും അനാസ്ഥയ്ക്കുമെതിരെ ബി ജെ പി കോഴിക്കോട് റൂറൽ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ താമരശ്ശേരി ഡിവൈഎസ്പി ഓഫീസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സസ്യശ്യാമള കോമളമായ കേരളത്തെ ഇടത് സർക്കാർ ഇടി മുറി കേരളമാക്കി മാറ്റി.
കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും. പോലീസിൻ്റെ ഇടി കിട്ടി കൊണ്ടിരിക്കുകയാണ്. ഭരണകൂടം സംരക്ഷിക്കേണ്ടത് ജനാധിപത്യമാണ്.
ജനാധിപത്യത്തിൻ്റെ സംരക്ഷകരാകേണ്ട പോലീസുകാരെ കേരളത്തിലെ ഇടത് – വലത് മുന്നണികൾ ഭരണകൂടത്തിൻ്റെ സൈന്യമാക്കി മാറ്റിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ റൂറൽ ജില്ലാ പ്രസിഡൻ്റ് ടി. ദേവദാസ് അദ്ധ്യക്ഷനായി. സംസ്ഥാന സമിതി അംഗങ്ങളായ വി.വി. രാജൻ, കെ. ശശീന്ദ്രൻ,
ജില്ലാ ജനറൽ സെക്രട്ടറിമാരായ ഗിരീഷ് തേവള്ളി, എൻ.പി രാമദാസ്, കെ. രജനീഷ് ബാബു, മേഖല വൈസ് പ്രസിഡൻ്റ് എം.സി ശശീന്ദ്രൻ, സെക്രട്ടറി വി.പി രാജീവൻ, ട്രഷറർ എം. സുനിൽ,
താമരശ്ശേരി മണ്ഡലം പ്രസിഡൻ്റ് ശ്രീവല്ലി ഗണേശ് എന്നിവർ സംസാരിച്ചു.
ചുങ്കത്ത് നിന്നും ആരംഭിച്ച പ്രകടനത്തിന് ജോണി കുമ്പുളുങ്കൽ, ജോസ് വാലുമണ്ണിൽ, സജീവ് ജോസഫ്, ടി.എ നാരായണൻ, ഷാൻ കട്ടിപ്പാറ, സി. പി സതീശൻ, എം ഇ ഗംഗാധരൻ,ഷൈമ പാച്ചുക്കുട്ടി, ആർ.എം കുമാരൻ, ബിന്ദു ചാലിൽ , ഷൈമ വിനോദ്, മനോജ് നടുക്കണ്ടി, സി.ടി ജയപ്രകാശ്,
ബിന്ദു പ്രഭാകരൻ, വി.വി ശ്രീഹരി,
സി. മോഹനൻ, കെ.പി ചന്ദ്രൻ, തുടങ്ങിയവർ നേതൃത്വം നല്കി.

 


Reporter
the authorReporter

Leave a Reply