കോഴിക്കോട്:പിണറായി ഭരണത്തിലെ പോലീസ് ക്രൂരതയ്ക്കും.വികസിത കേരളത്തിനായി പോലീസ് സേനയുടെ സമഗ്ര മാറ്റം ആവശ്യപ്പെട്ട് കൊണ്ടും ബി ജെ പി കോഴിക്കോട് സിറ്റി ജില്ലാ കമ്മറ്റി കമ്മീഷണർ ഓഫീസിലേക്ക് മാർച്ച് നടത്തി.
മുതലക്കുളം പരിസരത്തു നിന്നും ആരംഭിച്ച മാർച്ച് കമ്മീഷണർ ഓഫീസ് പരിസരത്ത് പോലീസ് തടഞ്ഞു. തള്ളിക്കയറാൻ ശ്രമിച്ച പ്രവർത്തകർക്കു നേരെ പോലീസ് മൂന്ന് തവണ ജല പീരങ്കി പ്രയോഗിച്ചു.
പ്രതിഷേധയോഗം ബി ജെ പി മുൻ സംസ്ഥാന അധ്യക്ഷൻ പി.കെ പത്മനാഭൻ ഉദ്ഘാടനം ചെയ്തു.കേരളത്തിലെ പോലീസിനെ പിണറായി സർക്കാർ ക്രിമിനൽ വൽക്കരിക്കുകയാണെന്ന് അദ്ധേഹം പറഞ്ഞു. പിണറായി വിജയൻ്റെ പോലീസ് നയത്തെയാണ് ബി.ജെ.പി എതിർക്കുന്നത്.
സേനയിൽ നല്ല പോലീസുകാരും ഉണ്ടെന്നും സി.കെ പത്മനാഭൻ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
ബി ജെ പി സിറ്റി ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.പി പ്രകാശ് ബാബു അധ്യക്ഷനായിരുന്നു, മഹിളാ മോർച്ച സംസ്ഥാന അധ്യക്ഷ നവ്യ ഹരിദാസ്, മഹിളാ മോർച്ച ജില്ലാ അധ്യക്ഷ വിന്ധ്യ സുനിൽ ദേശീയ നിർവ്വാഹക സമതി അംഗം കെ പി ശ്രീശൻ ജില്ലാ ഭാരവാഹികളായ ടി.വി ഉണ്ണികൃഷ്ണൻ,അഡ്വ.രമ്യ മുരളി, എം.സുരേഷ്, സംസ്ഥാന വൈസ് പ്രസിഡണ്ട് വി ഉണ്ണികൃഷ്ണൻ മാസ്റ്റർ, എന്നിവർ നേതൃത്വം നൽകി.