കോഴിക്കോട്: ചാത്തമംഗലം എൻഐടിയ്ക്ക് സമീപമുള്ള ഏരിമല ശ്രീകൃഷ്ണക്ഷേത്രത്തിൽ നിന്ന് പൈതൃകം ടൂർ പ്ലാനേഴ്സ് നേതൃത്വത്തിൽ രണ്ട് വോൾവോ ബസുകളിലായി പത്ത് ദിവസത്തെ തീർത്ഥയാത്ര സംഘടിപ്പിക്കുന്നു. കാശി, അയോദ്ധ്യ, പ്രയാഗ് രാജ്, രാം ടെക് തപോഗിരി, യഥാഗിരി ക്ഷേത്രം, ലേപാക്ഷി ക്ഷേത്രം എന്നിവടങ്ങൾ സന്ദർശിക്കുന്ന യാത്ര ഏപ്രിൽ 17 ന് ആരംഭിക്കും. ഭക്ഷണവും താമസവും ഉൾപ്പെടെയുള്ള യാത്രയ്ക്ക് 19950 രൂപയാണ് നിരക്ക്. തൃശൂർ വടക്കുംനാഥ ക്ഷേത്ര ഗ്രൗണ്ട്, കോഴിക്കോട് റെയിൽവേ സ്റ്റേഷൻ എന്നിവ പിക്കപ്പ് പോയിന്റുകളായിരിക്കും. ഏറ്റവും കുറഞ്ഞ ചെലവിൽ സംഘടിപ്പിക്കുന്ന യാത്രയുടെ കൂടുതൽ വിവരങ്ങൾക്ക് 7559885134,8921290861 നമ്പറുകളിൽ ബന്ധപ്പെടണം.










