കോഴിക്കോട് :പഴശ്ശി രാജാ ചാരിറ്റബിൾ ട്രസ്റ്റും കോഴിക്കോട് സൗഹൃദ വേദിയും സംയുക്തമായി പ്രശസ്ത അക്ഷരശ്ലോക കലാകാരനായ കെ ശങ്കരനാരായണനെ ആദരിക്കലും അക്ഷര ശ്ലോക സദസ്സും സംഘടിപ്പിക്കുന്നു. ജനുവരി 15 നു രാവിലെ 10.30 ന് കെ.പി. കേശവമേനോൻ ഹാളിൽ വെച്ച് നടക്കുന്ന പരിപാടി ചീഫ് സെക്രട്ടറിയും പ്രമുഖ കവിയും എഴുത്തുകാരനുമായ വി.പി. ജോയ് ഐ എ എസ് ഉദ്‌ഘാടനം ചെയ്യും .ഡോ. സർവോത്തമൻ നെടുങ്ങാടി അധ്യക്ഷനാകും ചടങ്ങിൽ പി.വി ഗംഗാധരൻ മുഖ്യ പ്രഭാഷണം നടത്തും. യു കെ കുമാരൻ വിശിഷ്ടതിഥികളെ പൊന്നാട അണിയിക്കും. മലയാള മനോരമ ബ്യൂറോ ചീഫ് ജയൻ മേനോൻ പ്രശസ്തി പത്രം സമ്മാനിക്കും. സെന്റ് സേവ്യർസ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ. വർഗീസ് മാത്യു ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. സി.കെ രാധാകൃഷ്ണൻ വിശിഷ്ടാതിഥിയിയെ പരിചയപ്പെടുത്തും. പഴശ്ശി രാജ ട്രസ്റ്റ് ചെയർമാൻ ഡോ.പി.പി. പ്രമോദ് കുമാർ , കാർത്തിക തിരുനാൾ രവിവർമ രാജ , ഡോ , പി.എൻ. അജിത, ശ്രീ വാസുദേവൻ പനോളി , എഴുത്തുകാരിയും ചലചിത്ര അക്കാദമി റിജിയണൽ കോഡിനേറ്ററുമായ നവീന ഉണ്ണിലക്ഷ്മി , കേശവൻ മണന്തല , ഡോ . പീയൂഷ് എം നമ്പൂതിരിപ്പാട് , കെ ടി ഗോപാലകൃഷ്ണൻ എന്നിവർ പരിപാടിയിൽ സന്നിഹിതരാകും.
ഇന്ന് അധികമാരും കടന്നുവരാത്ത ഒരു കലാരൂപമാണ് അക്ഷരശ്ലോക സദസ്സ്. ഇങ്ങനെ നമ്മളിൽ നിന്നും അന്യം നിന്ന് പോകുന്ന കലാരൂപങ്ങളെ പുനരുജ്ജീവിപ്പിച്ചു ജനകീയമാക്കുക എന്നതുകൂടിയാണ് ഈ പരിപാടി സംഘടിപ്പിക്കുന്നതിലൂടെ ലക്ഷ്യമിടുന്നതെന്ന് സംഘാടകർ പറഞ്ഞു.