പത്തനംതിട്ട: പത്തനംതിട്ട പീഡന കേസിൽ മൂന്ന് പേർ കൂടി അറസ്റ്റിൽ. നിലവിൽ ഇപ്പോൾ കേസിൽ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 20 ആയി മാറിയിരിക്കുകയാണ്. 62 ആളുകൾ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്ന പെൺകുട്ടിയുടെ മൊഴിയിയുടെ ഭാഗമായി കേസിൽ ഇനിയും കൂടുതൽ ആളുകൾ അറസ്റ്റ് ചെയ്യപ്പെടാൻ സാധ്യതകൾ നിലനിൽക്കുന്നുണ്ട്.
ഇന്നലെ രാത്രി പമ്പയിൽ നിന്നായിരുന്നു പൊലിസ് പ്രതികളെ പിടികൂടിയത്. കേസിലെ പ്രതികളുടെ എണ്ണം വർധിച്ചതോടെ കേസിൽ പുതിയൊരു എഫ്ഐആർ പത്തനംതിട്ട പൊലിസ് രജിസ്റ്റർ ചെയ്തു. ഇതോടെ മുഴുവൻ എഫ്ഐആറുകളുടെ എണ്ണം എട്ടായി മാറുകയും ചെയ്തു. പത്തനംതിട്ട, ഇലവുംതിട്ട എന്നീ പൊലിസ് സ്റ്റേഷനുകളിലായാണ് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
13 വയസ് മുതൽ താൻ ലൈംഗിക പീഡനത്തിനിരയായി എന്നായിരുന്നു പെൺകുട്ടി നൽകിയ മൊഴി. ഇതിനു പിന്നാലെ അന്വേഷണം നടത്തിയ പൊലിസ് ആദ്യം അഞ്ചു ആളുകളെയാണ് അറസ്റ്റ് ചെയ്തത്, പിന്നീട് കേസിലെ മറ്റ് പ്രതികളെയും പൊലിസ് പിടികൂടുകയായിരുന്നു.