അനിയൻ…
കോഴിക്കോട്: നിഷ്കളങ്ക ഹാസ്യത്തിലൂടെ കുടുംബ പ്രേക്ഷകരുടെ ഹരമായ ബിജു സോപാനവും, നിഷ സാരംഗും നായികാ നായകന്മാരായി അഭിനയിച്ച കുടുംബ വെബ് സീരീസായ പപ്പനും പത്മിനിയും രണ്ടാം സീസണിന്റെ ചർച്ചകൾ പൂർത്തിയായി.ഒട്ടേറെ പുതുമകൾക്കൊപ്പം യുവ പ്രതിഭകൾക്ക് കൂടുതൽ അവസരവും രണ്ടാം എഡിഷന്റെ പ്രത്യേകതയാണ്.
“KASKAS” ന്റെ യുട്യൂബ് ചാനലിലൂടെയാണ് പപ്പനും പത്മിനിയും പ്രേക്ഷകരിലേക്കെത്തുക.
ഒന്നാം സീസണിൽ ലഭിച്ച സ്വീകാര്യതയാണ് കൂടുതൽ പ്രത്യേകതകളോടെ രണ്ടാം സീസണിലെത്തിയത്.
അടുത്ത വാരം ചിത്രീകരണം ആരംഭിക്കും.
ടെക് ഫെയിംസിന്റെ ബാനറിൽ പ്രേംരാജ്, ആന്റണി സോണി,
രാജീവ് മേനോൻ ,ബിജു സോപാനം,നിഷ സാരംഗ്, സുരേഷ് ബാബു എന്നിവർ ചേർന്നാണ് നിർമ്മാണം.
പ്രേക്ഷക ശ്രദ്ധ നേടിയ
സൈറ ബാനു സിനിമയുടെ സംവിധായകൻ ആന്റണി സോണിയാണ് ഈ വെബ്ബ് സീരീസിന്റെയും സംവിധാനം നിർവ്വഹിക്കുന്നത്.
സതീഷ് കുളൂരിന്റെ രചയ്ക്ക് ഗിനീഷ് കടിയങ്ങാട് തിരക്കഥയൊരുക്കും.