Thursday, December 26, 2024
Local News

പി.അനിലിന്റെ ബാലസാഹിത്യകൃതിയായ പല്ലിരാക്ഷസനും രാജാവും പ്രകാശനം ചെയ്തു.


കോഴിക്കോട്:മാധ്യമപ്രവര്‍ത്തകന്‍ പി. അനിലിന്റെ ബാലസാഹിത്യകൃതിയായ പല്ലിരാക്ഷസനും രാജാവും വനം മന്ത്രി എ.കെ. ശശീന്ദ്രന്‍, മാതൃഭൂമി ചെയര്‍മാനും മാനേജിങ് എഡിറ്ററുമായ പി.വി ചന്ദ്രന് നല്‍കി പ്രകാശനം ചെയ്തു. എഴുത്തുകാരിയും പരിസ്ഥിതി പ്രവര്‍ത്തകയുമായ സുമ പള്ളിപ്രം അധ്യക്ഷയായി. ഒടേപക്ക് ചെയര്‍മാന്‍ കെ.പി. അനില്‍ കുമാര്‍ മുഖ്യാതിഥിയായിരുന്നു.
24 ന്യൂസ് സീനിയര്‍ ന്യൂസ് എഡിറ്റര്‍ ദീപക് ധര്‍മടം പുസ്തക പരിചയം നടത്തി.
പ്രസ് ക്ലബ് സെക്രട്ടറി പി.എസ്. രാകേഷ്, കഥാകൃത്ത് സുദീപ് തെക്കേപ്പാട്ട്, കവയിത്രി രശ്മ നിഷാദ്, പി. അനില്‍ എന്നിവര്‍ സംസാരിച്ചു. സാഹിത്യ പബ്ലിക്കേഷന്‍സ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

 


Reporter
the authorReporter

Leave a Reply