Local NewsPolitics

ഓടയുടെ സ്ലാബ് തകർന്ന് അപകടം : ബി.ജെ.പി വാഴ നട്ട് പ്രതിഷേധിച്ചു

Nano News

കോഴിക്കോട് : നടക്കാവ് വാർഡിലെ വായനാട് റോഡിൽ ഇംഗ്ലീഷ് പള്ളിക്ക് സമീപം ഓടയുടെ സ്ലാബ് തകർന്ന് പല തവണ കാൽ നട യാത്രക്കാർ വീണ് പരിക്ക് പറ്റി എന്ന് ബന്ധപ്പെട്ട അധികാരികൾക്ക് നാട്ടുക്കാർ നിരവധി തവണ പരാതി നൽകിയിട്ടും പ്രശ്നം പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് ബി.ജെ.പി. പ്രവർത്തകർ അപകടം ഒഴിവാക്കാൻ ഓടയിൽ ടയർ വെച്ച് വാഴ നട്ട് പ്രതിഷേധിച്ചു.

നടക്കാവ് മണ്ഡലം പ്രസിഡണ്ട് കെ. ഷൈബു, മണ്ഡലം സെക്രട്ടറി മധു കാട്ടുവയൽ, കർഷക മോർച്ച മണ്ഡലം ജനറൽ സെക്രട്ടറി എ.പി. പുരുഷോത്തമൻ, ബൂത്ത് ജനറൽ സെക്രട്ടറി വി ശരവണൻ എന്നിവർ നേതൃത്വം നൽകി


Reporter
the authorReporter

Leave a Reply