ബേപ്പൂർ: സംഘടനകളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും സമൂഹത്തെ കണ്ണു തുറന്ന് കാണുകയും മനുഷ്യത്തപരമായ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യാൻ തയ്യാറാകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ആക്ടിംഗ് ചെയർ പേഴ്സൺ കെ. ബൈജുനാഥ് പറഞ്ഞു.
ബേപ്പൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ പൂർവ വിദ്യാർഥി കൂട്ടായ്മയായ 82 ബാച്ച് ഇതളിന്റെ സ്നേഹ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു. ബേപ്പൂർ ഹൈസ്കൂളിൽ നടന്ന പരിപാടിയിൽ ആദ്യ SSLC ബാച്ചിലെ കല്ലടശ്ശേരി ചിന്നൻ, നാടക രംഗത്ത് നാൽപത് വർഷം പൂർത്തിയാക്കിയ പി.ശങ്കരനാരായണനെയും ആദരിച്ചു. എൻ സതീഷ് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ മുരളി ബേപ്പൂർ , പ്രദീപ് എടത്തൊടി പി. ശശികുമാർ സംസാരിച്ചു. അഭിനവ് വി.പി. അനയ്കൃഷ്ണ , മിഥുൻ രാജ് എം. എന്നിവരെ ചടങ്ങിൽ ആദരിച്ചു. ഇ രാജൻ മോട്ടിവേഷൻ ക്ലാസ്സ് നയിച്ചു. തുടർന്ന് കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.