Sunday, December 22, 2024
Politics

കേരളത്തിൽ വിജയദശമി ദിനത്തിൽ 194 കേന്ദ്രങ്ങളിൽ ആർ എസ് എസ് പഥസഞ്ചലനങ്ങൾ; മഹോത്സവം 12ന് നാഗ്പൂരിൽ


കൊച്ചി: 12 ന് നടക്കുന്ന ആർഎസ്എസ് വിജയദശമി പൊതുപരിപാടിയിൽ ഐഎസ്ആർഒ മുൻ ചെയർമാൻ ഡോ. കെ. രാധാകൃഷ്ണൻ അദ്ധ്യക്ഷനാകും. നാഗ്പൂർ രേശിംഭാഗിൽ ആണ് പരിപാടി. പ്രഭാഷണം നടത്തുക സർസംഘചാലക് ഡോ. മോഹൻ ഭാഗവത്. വിജയദശമിയോടനുബന്ധിച്ച് നവരാത്രി, ദശമി ദിനങ്ങളിലായി കേരളത്തിൽ 194 കേന്ദ്രങ്ങളിൽ പഥസഞ്ചലനവും പൊതുസമ്മേളനങ്ങളും നടക്കും. ആർഎസ്എസ് 99 -ാമത് സ്ഥാപന ദിനം കൂടിയാണ്. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ദക്ഷിണ കേരള പ്രാന്തത്തിൽ നൂറും തൃശൂർ മുതൽ കാസർകോട് വരെയുള്ള ഉത്തര കേരള പ്രാന്തത്തിൽ 94 കേന്ദ്രങ്ങളിലുമാണ് പരിപാടികൾ നടക്കുക.

13 ന് വൈകിട്ട് കൊച്ചി മറൈൻ ഡ്രൈവിലാണ് പരിപാടി . ആർ എസ് എസ് അഖിലഭാരതീയ സഹശാരീരിക് പ്രമുഖ് ഒ.കെ. മോഹനൻ പ്രഭാഷണം നടത്തുന്ന പരിപാടിയിൽ ഐബി മുൻ ഡയറക്ടർ ഹരിസേനവർമ്മ അധ്യക്ഷനാകും. 12 ന് പെരുമ്പാവൂർ ഖണ്ഡ് വിജയദശമി മഹോത്സവത്തിൽ അഖില ഭാരതീയ സഹ പ്രചാരക് പ്രമുഖ് സുനിൽ കുൽക്കർണി സംസാരിക്കും. 12 ന് ചങ്ങനാശ്ശേരി പെരുന്നയിൽ നടക്കുന്ന പരിപാടിയിൽ ദക്ഷിണ കേരള പ്രാന്ത സംഘചാലക് പ്രൊഫ. എം.എസ്. രമേശനും 13 ന് നെടുമങ്ങാട് ഖണ്ഡ് പരിപാടിയിൽ മുതിർന്ന പ്രചാരക് എസ്. സേതുമാധവനും പങ്കെടുക്കും.

ആദ്ധ്യാത്മികാചാര്യന്മാരും കലാ, സാഹിത്യ, സാമൂഹിക മണ്ഡലങ്ങളിലെ പ്രമുഖരും വിവിധ പരിപാടികളിൽ അദ്ധ്യക്ഷത വഹിക്കും.


Reporter
the authorReporter

Leave a Reply