പുതിയ കേരളം – ലഹരി – ഭീകരമുക്ത കേരളം എന്ന മുദ്രാവാക്യമുയർത്തി ബി.ജെ.പി ജില്ലാ കമ്മറ്റി ജനജാഗ്രതാ സദസ്സ് സംഘടിപ്പിച്ചു.കിഡ്സൻ കോർണറിൽ നടന്ന പരിപാടി ബി.ജെ.പി.സംസ്ഥാന കോർ കമ്മറ്റി അംഗം എ.എൻ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഭരണഘടനയെ വെല്ലുവിളിക്കുന്ന മുഖ്യമന്ത്രിയും മണ്ടന്മാരായ മന്ത്രിമാരും വിവരദോഷികളായ ഉപദേശകരും ചേർന്ന് കേരളം കുട്ടിച്ചോറാക്കിയെന്ന് അദ്ധേഹം പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മുന്നിലായുള്ള പെട്ടി കടകളിൽ പോലും ലഹരി വസ്തുക്കൾ സുലഭമായി ലഭിക്കുമ്പോൾ അതിനെതിരെ ചെറുവിരലനക്കാൻ അഭ്യന്തര വകുപ്പിനാകുന്നില്ലയെന്നും അദ്ധേഹം കൂട്ടിച്ചേർത്തു. സ്വർണ്ണ കള്ളകടത്തുകാരും ലഹരി മാഫിയകളും നരഭോജികളും ചേർന്ന് കേരളത്തിൽ ഭരണകൂടത്തെ നിയന്ത്രിക്കുമ്പോൾ മുഖ്യമന്ത്രി കുടുംബാംഗങ്ങളുമൊത്ത് ഉല്ലാസയാത്ര നടത്തി സുഖിക്കുകയാണെന്നും ബി.ജെ.പി.സംസ്ഥാന കോർ കമ്മറ്റി അംഗം എ.എൻ.രാധാകൃഷ്ണൻ പറഞ്ഞു
ബി.ജെ.പി.ജില്ലാ പ്രസിഡൻ്റ് അഡ്വ.വി.കെ.സജീവൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറിമാരായ ഇ.പ്രശാന്ത് കുമാർ, എം.മോഹനൻ, ജില്ലാ വൈസ് പ്രസിഡൻറുമാരായ ഹരിദാസ് പൊക്കിണാരി, അഡ്വ.കെ.വി.സുധീർ, ബിന്ദുചാലിൽ, കെ.പി.വിജയലക്ഷ്മി, ബി.ജെ.പി മേഖലാ സെക്രട്ടറി അജയ് നെല്ലിക്കോട്, സംസ്ഥാന നേതാക്കളായ രാമദാസ് മണലേരി, ബി.കെ.പ്രേമൻ, ടി.പി.സുരേഷ്, എന്നിവർ സംസാരിച്ചു.മുതലക്കുളത്ത് നിന്നും ആരംഭിച്ച ലഹരി വിരുദ്ധ പ്രകടനത്തിന് നേതാക്കളായ പ്രശോഭ് കോട്ടൂളി, ടി.രനീഷ്, അനുരാധ തായാട്ട്, അഡ്വ. രമ്യാ മുരളി, ശശിധരൻ നാരങ്ങയിൽ, ടി. ചക്രായുധൻ, വി.കെ.ജയൻ, ജുബിൻ ബാലകൃഷ്ണൻ, അഡ്വ.മുഹമ്മദ് റിഷാൽ തുടങ്ങിയവർ നേതൃത്വം നൽകി.