കോഴിക്കോട്: ഹിന്ദുജ ഗ്രൂപ്പിന്‍റെ പതാകവാഹക കമ്പനിയും ഇന്ത്യയിലെ പ്രമുഖ വാണിജ്യ വാഹന ഉല്‍പ്പാദകരുമായ അശോക് ലെയ്ലന്‍ഡ് കണ്ണൂരില്‍ ലഘു വാണിജ്യ വാഹനങ്ങള്‍ക്കായി (എല്‍സിവി) പുതിയ ഡീലര്‍ഷിപ്പ് ആരംഭിച്ചു. തോട്ടടയിൽ മുത്തപ്പൻകാവിനു സമീപമാണ് ഫ്ളാഗ്ഷിപ്പ് മോട്ടോർസ് എന്ന പേരിൽ കമ്പനിയുടെ അഞ്ചാമത്തെ ലൈറ്റ് കമേഴ്സ്യല്‍ വാഹന ഡീലര്‍ഷിപ്പ് ആരംഭിച്ചത്.
പുതിയ ഷോറൂമിൽ വില്‍പ്പന, സര്‍വീസ്, സ്പെയര്‍പാര്‍ട്സുകള്‍ എന്നീ സൗകര്യങ്ങളുണ്ട്. മികച്ച ഉപഭോക്തൃ സേവനം ഉറപ്പു വരുത്തുന്നതിനായി ആധുനിക ടൂളുകളും അടിന്തര സര്‍വീസ് ബേകളും അത്യാധുനിക അടിസ്ഥാന സൗകര്യങ്ങളുമുണ്ട്. ബഡാ ദോസ്ത്, ദോസ്ത്, പാര്‍ട്നര്‍, എംഐടിആര്‍ തുടങ്ങിയ എല്‍സിവികള്‍ ഇവിടെ ലഭ്യമായിരിക്കും.
ബഡാ ദോസ്ത്, ദോസ്ത്, പാര്‍ട്നര്‍, എംഐടിആര്‍ എന്നിവയുടെ ഉല്‍പ്പാദനം ഹൊസൂരിലെ അത്യാധുനിക പ്ലാന്‍റിലാണ്. ബഡാ ദോസ്തിന്‍റെ ഐ4 വേരിയന്‍റ് 907000 രൂപ മുതലും ഐ3 വേരിയന്‍റ് 896000 രൂപ മുതലും ലഭിക്കും. ദോസ്ത് ലൈറ്റ്, ദോസ്ത് സ്ട്രോങ്, ദോസ്ത് പ്ലസ് തുടങ്ങിയവയുടെ വില 734000 രൂപ മുതലാണ്. പാര്‍ട്നര്‍ വില 1650000 രൂപ മുതല്‍ ആരംഭിക്കുന്നു. എംഐടിആര്‍ 2150000 രൂപ മുതലും ലഭ്യമാണ്.