Politics

ബത്തേരിയെ ആവേശത്തിലാറാടിച്ച് എൻ.ഡി.എ കൊട്ടിക്കലാശം


ബത്തേരി : തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിന്റെ സമാപനം കുറിച്ച് ബത്തേരിയിൽ നടന്ന എൻഡിഎ കൊട്ടിക്കലാശത്തിൽ ആവേശം തിരതല്ലി. നൂറുകണക്കിന് പാർട്ടി പ്രവർത്തകർ കൊട്ടിക്കലാശത്തിൽ പങ്കെടുത്തു. ബത്തേരി ബിജെപി ഓഫീസിന് സമീപത്ത് നിന്നാരംഭിച്ച റോഡ് ഷോയും , പ്രകടനവും നഗരം ചുറ്റി ചുങ്കത്ത് സമാപിച്ചു.

ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ്, സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ്,സംസ്ഥാന വൈസ് പ്രസിഡൻ്റ് വി.വി.രാജൻ,
ജില്ലാ പ്രസിഡൻ്റ് പ്രശാന്ത് മലവയൽ, സംസ്ഥാന സെക്രട്ടറി കെ. രഞ്ജിത്ത്, മേഖല പ്രസിഡൻ്റ് ടി.പി. ജയചന്ദ്രൻ, കെ.സദാനന്ദൻ, മഹിളാ മോർച്ച സംസ്ഥാന സെക്രട്ടറിമാരായ ഷൈമ പൊന്നത്ത്, അഡ്വ.ശ്രീവിദ്യ രാജേഷ്, മണ്ഡലം പ്രസിഡൻറ് എ.എസ് കവിത എന്നിവർ സംബന്ധിച്ചു.


Reporter
the authorReporter

Leave a Reply