Thursday, September 19, 2024
Politics

എൻഡിഎ സ്ഥാനാർഥി എം. ടി.രമേശ് കുന്നമംഗലം നിയോജകമണ്ഡലത്തിൽ പര്യടനം നടത്തി


കോഴിക്കോട്: ലോകസഭാ മണ്ഡലം എൻഡിഎ സ്ഥാനാർഥി എം. ടി.രമേശ് കുന്നമംഗലം നിയോജകമണ്ഡലത്തിൽ പര്യടനം നടത്തി.
രാവിലെ ഒളവണ്ണയിൽ നിന്ന് ആരംഭിച്ച പര്യടനം പുത്തൂർമഠം ,പെരുമണ്ണ, കുറ്റിക്കാട്ടൂർ, പെരുവയൽ, പ്രദേശങ്ങളിൽ വിവിധ സ്ഥാപനങ്ങളിലെ തൊഴിലാളികളെയും , പ്രമുഖ വ്യക്തികളെയും സന്ദർശിച്ച് വോട്ട് അഭ്യർത്ഥിച്ചു. എൻ ഡി എ ഒളവണ്ണ ഏരിയ ഓഫീസും, പന്നിയൂർകുളം ബൂത്ത് ഓഫീസും എം.ടി. രമേശ് ഉദ്ഘാടനം ചെയ്തു. ഉച്ചയ്ക്ക് മാവൂരിലെത്തിയ എംടി രമേശ് സഹപ്രവർത്തകർക്കൊപ്പം ഗ്വാളിയോർ റയോൺസിലെ മുൻകാല തൊഴിലാളികളുമായി സംവദിച്ചു.

തുടർന്ന് ചൂലൂരിലെ ശ്രീ സദാശിവ മാതൃസദനവും, ബാലസദനവും സന്ദർശിച്ച് അന്തേവാസികൾക്ക് ഒപ്പം ഉച്ച ഭക്ഷണം കഴിച്ചു.കുന്ദമംഗലത്തെ പര്യടനത്തിൽ കെ.പി. വസന്തരാജ്, വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സിക്രടറി ബാപ്പു സിന്ദൂർ , പള്ളിക്കൽ കൃഷ്ണൻ മാസ്റ്റർ, നാരായണ ഭട്ടതിരി എന്നിവരെ സന്ദർശിച്ചു.


Reporter
the authorReporter

Leave a Reply