Wednesday, December 4, 2024
Local News

സ്ത്രീകളുടെ ഉന്നമനത്തിനായുള്ള പ്രവർത്തനങ്ങൾ അഭിനന്ദനാർഹം – ഹെഷം അബ്ദുൾ വഹാബ്


കോഴിക്കോട്: സ്ത്രീകളുടെ ഉന്നമനത്തിനായുള്ള ദേശീയ ശിശുക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിലിന്റെ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്ന് സംഗീത സംവിധായകനും പിന്നണി ഗായകനുമായ ഹെഷം അബ്ദുൾ വഹാബ്.

നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിലിന്റെ കീഴിൽ നടത്തുന്ന പഠനത്തോടൊപ്പം തൊഴിൽ പദ്ധതിയുടെ അഞ്ചാം ബാച്ച് ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പരിപാടിയിൽ നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിൽ ഇവാലുവേറ്റർ സുധാ മേനോൻ അദ്ധ്യക്ഷത വഹിച്ചു. മാസ്റ്റർ ട്രെയ്നർ ബാബ അലക്സാണ്ടർ, പഠനത്തോടൊപ്പം തൊഴിൽ പദ്ധതി പ്രോഗ്രാം കോർഡിനേറ്റർ നിരജ്ഞന കാരയാട്ട്, , എൻസിഡിസി ഇന്റേണൽ ഗൈഡൻസ് സെൽ കോർഡിനേറ്റർ ഷക്കീല വഹാബ്, ചീഫ് പ്രോഗ്രോം കോർഡിനേറ്റർ ഡോ. ശ്രുതി ഗണേഷ് തുടങ്ങിയവർ പങ്കെടുത്തു.


Reporter
the authorReporter

Leave a Reply