Local News

മുല്ലപെരിയാർ, ബദൽ സംവിധാനമൊരുക്കണം;നാഷണൽ ചൈൽഡ് ഡവലപ്പ്മെന്റ് കൗൺസിൽ

Nano News

കോഴിക്കോട്: കേരളത്തിൽ തുടർച്ചയായി ലഭിക്കുന്ന മഴ മുല്ലപെരിയാർ ഡാമിന്റെ നിലനിൽപ്പിന് ഭീഷണിയാകുന്ന സാഹചര്യത്തിൽ സർക്കാർ ഉചിതമായ ബദൽ സംവിധാനമൊരുക്കണമെന്ന് ദേശീയ ശിശുക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിൽ ആവശ്യപ്പെട്ടു.

സമീപ പ്രദേശങ്ങളിൽ താമസിക്കുന്ന കുട്ടികളടക്കമുള്ളവരുടെ സുരക്ഷ ഉറപ്പാക്കണം. കേരളത്തിലേയും തമിഴ്നാട്ടിലേയും ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ഇരു സർക്കാറുകളും ശ്രദ്ധിക്കണം. അതിലുപരി കുട്ടികളുടെ ജീവനും ഭാവിക്കും പ്രാധാന്യം നൽകി ഉചിതമായ തീരുമാനം സ്വീകരിക്കാൻ സർക്കാർ തയ്യാറാകണമെന്നും  റീജണൽ അഡ്മിനിസ്ട്രേറ്റീവ് ഹെഡ് മുഹമ്മദ് റിസ്വാൻ, പ്രോഗ്രാം കോർഡിനേറ്റർ ഡോ. ശ്രുതി ഗണേഷ് എന്നിവർ പറഞ്ഞു..


Reporter
the authorReporter

Leave a Reply