നാരീ ശക്തി വന്ദൻ അഭിയാൻ സമാപന പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിജി രാജ്യത്തെ മഹിളകളെ അദിസംബോധന ചെയ്ത് സംസാരിക്കുന്നതിൻ്റെ ലൈവ് പ്രോഗ്രാം മഹിളാ മോർച്ച ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ മാരാർജി ഭവനിൽ നടന്ന പരിപാടി എൻ.ഡി.എ.സ്ഥാനാർത്ഥി എം.ടി.രമേശ് ഉദ്ഘാടനം ചെയ്തു.
മഹിളാ മോർച്ച ജില്ല പ്രസിഡൻ്റ് അഡ്വ. രമ്യ മുരളി അദ്ധ്യക്ഷത വഹിച്ചു.ബി.ജെ.പി.ജില്ല പ്രസിഡൻറ് അഡ്വ.വി.കെ.സജീവൻ, ജില്ല സഹ പ്രഭാരി കെ.നാരായണൻ മാസ്റ്റർ, മഹിളാ മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി നവ്യാ ഹരിദാസ്, ഹരിദാസ് പൊക്കിണാരി, പി.രമണി ഭായ്, സരിത പറയേരി, അനുരാധ തായാട്ട്, രമ്യാ സന്തോഷ് എന്നിവർ സംസാരിച്ചു.