Sunday, December 22, 2024
LatestLocal News

മുക്കം ഐ എച്ച് ആർ ഡി കോളേജിൽ റാഗിങ്ങിന്റെ പേരിൽ സംഘർഷം.5വിദ്യാർത്ഥികൾക്ക് പരിക്ക്


റഫീഖ് തോട്ടുമുക്കം

മുക്കം.ഇന്ന് ഉച്ചയോടെയാണ് ഒരു സംഘം വിദ്യാർത്ഥികൾ ഐ എച്ച് ആർ ഡി കോളേജിനു മുൻവശത്ത് സംഘർഷം ഉണ്ടാക്കിയത്.മൂന്നാം വർഷ വിദ്യാർത്ഥികൾ പുറത്തു നിന്നും ആളെ കൂട്ടി തങ്ങളെ മർദ്ധിക്കുകയായിരുന്നുവെന്ന് മർദ്ദനമേറ്റ വിദ്യാർത്ഥികൾ പറഞ്ഞു.

മർദ്ദനത്തിൽ രണ്ടാം വർഷ ബികോം വിദ്യാർത്ഥികൾക്ക് പരിക്കേറ്റു.
ഷെനിജിൻ,അമൽ,ദിൽഷാദ്,അനിരുദ്ധൻആകാശ് എന്നിവർക്കാണ് പരിക്കേറ്റത്.
ഇവരെ മുക്കം ഹെൽത്ത്‌ സെന്ററിൽ പ്രവേശിപ്പിച്ചു

കഴിഞ്ഞ വ്യാഴാഴ്ച രണ്ടാം വർഷ വിദ്യാർത്ഥിയോട് മൂന്നാം വർഷ വിദ്യാർഥികൾ പാട്ടുപാടാൻ പറഞ്ഞു റാഗിംഗ് ചെയ്തിരുന്നു അതിന്റെ പേരിൽ അന്ന് സംഘർഷം ഉണ്ടായിരുന്നു.
റാഗിംഗ് പരാതി ലഭിച്ചുണ്ടെന്നും എന്നാൽ മൂന്നാം വർഷ വിദ്യാർത്ഥികൾക്ക് സ്റ്റഡി ലീവാണെന്നും ഡിസംബർ മൂന്നിനാണ് അവർക്ക് റെഗുലർ ക്ലാസ് തുടങ്ങൂ എന്നും അന്നേ ദിവസം രണ്ടു കൂട്ടരെയും വിളിച്ചു പരാതി കേൾക്കാൻ ഇരിക്കെയാണ് ഇന്നത്തെ സംഘർഷം എന്നും റിപ്പോർട്ട് മേലധികാരികൾക്ക് അയച്ചിട്ടുണ്ടെന്നും പ്രിൻസിപ്പൽ പറഞ്ഞു.

 


Reporter
the authorReporter

Leave a Reply