കോഴിക്കോട് : എം ടി യുടെ നവതിയാഘോഷത്തിന്റെ ഭാഗമായി അദ്ദേഹത്തിന്റെ എല്ലാ ഗ്രന്ഥങ്ങളുടെയും അഞ്ചു നാൾ നീളുന്ന പ്രദർശനത്തിന് ദർശനം ഗ്രന്ഥശാല എം എൻ സത്യാർത്ഥി ഹാളിൽ തുടക്കമായി. എം ടി കയ്യൊപ്പ് ചാർത്തിയ രണ്ടാമൂഴത്തിന്റെ 60 ആം പതിപ്പ് പ്രദർശനത്തിന് വച്ചു കൊണ്ട് ” എം ടി യുടെ മാതൃഭൂമിക്കാലം” എന്ന കൃതിയുടെ രചയിതാവ് എം ജയരാജ് ഉദ്ഘാടനം ചെയ്തു.
സ്നേഹത്തെ സ്നേഹിച്ച് മിണ്ടാതെ പോയൊരാൾ എന്ന സ്വന്തം രചന കവി പി കെ ഗോപി ചൊല്ലി. എം ടി യുടെ സന്തത സഹചാരി പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ കമ്മിറ്റിയംഗം കെ എസ് വെങ്കിടാചലം മുഖ്യപ്രഭാഷണം നടത്തി. ദർശനം രക്ഷാധികാരി അംഗം സൽമി സത്യാർത്ഥി, ഓൺലൈൻ വായനമുറി നിരൂപക ലീലാവതി ശിവദാസ് എന്നിവർ ആശംസ നേർന്നു.
ദർശനം ഗ്രന്ഥശാല പ്രസിഡന്റ് പി സിദ്ധാർത്ഥൻ അധ്യക്ഷനായി. സെക്രട്ടറി എം എ ജോൺസൺ സ്വാഗതവും വനിത വേദി ചെയർ പേഴ്സൺ പി തങ്കം നന്ദിയും പറഞ്ഞു. എം ടി കയ്യൊപ്പിട്ട എല്ലാ പുസ്തകങ്ങളുടെയും പ്രദർശനം 13 വരെ തുടരും.