പൊന്നാനി ലോക്‌സഭാ മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി നിവേദിത സുബ്രഹ്‌മണ്യനെ തടഞ്ഞ് എസ്എഫ്‌ഐ, എംഎസ്എഫ് വിദ്യാർത്ഥികൾ. കുറ്റിപ്പുറം കെഎംസിടി കാമ്പസിൽ എത്തിയപ്പോഴായിരുന്നു സംഭവം.തെരഞ്ഞെടുപ്പ് പ്രചാരണത്തിനോടനുബന്ധിച്ചായിരുന്നു നിവേദിത കലാലയത്തിലെത്തിയത്. കോളേജിലെ വിദ്യാർത്ഥികളുമായി സംവദിച്ച സ്ഥാനാർത്ഥി അവരുടെ പ്രശ്‌നങ്ങൾ എല്ലാം ചോദിച്ചറിഞ്ഞിരുന്നു. തുടർന്ന് കോളേജിന്റെ മറ്റു ഭാഗങ്ങളിലേക്ക് നീങ്ങിയപ്പോഴാണ് എസ്എഫ്‌ഐ, എംഎസ്എഫ് വിദ്യാർത്ഥികൾ അകത്ത് പ്രവേശിക്കരുതെന്ന് ആജ്ഞാപിച്ച് തടഞ്ഞു നിർത്തിയത്.
മറ്റ് സ്ഥാനാർത്ഥികൾ കലാലയങ്ങളിൽ വരുമ്പോൾ ഉണ്ടാകാത്ത പ്രശ്‌നങ്ങൾ എന്തുകൊണ്ട് എൻഡിഎ സ്ഥാനാർത്ഥികൾ കലാലയങ്ങളിൽ വരുമ്പോൾ ഉണ്ടാവുന്നുവെന്നും ഇതിന് പിന്നിൽ വലിയൊരു ഗൂഢാലോചനയുണ്ടെന്നും ബിജെപി ആരോപിച്ചു.
ഇതിന് മുമ്പ് കൊല്ലത്തെ ഐടിഐ കോളേജിൽ എൻഡിഎ സ്ഥാനാർത്ഥി ജി. കൃഷ്ണകുമാറിനെ എസ്എഫ്‌ഐ വിദ്യാർത്ഥികൾ തടഞ്ഞ സാഹചര്യമുണ്ടായിരുന്നു. എന്നാൽ എസ്എഫ്‌ഐയുടെ പ്രതിഷേധങ്ങൾ വകവയ്‌ക്കാതെ കൃത്യമായ രാഷ്‌ട്രീയ നിരീക്ഷണം പങ്കുവച്ചാണ് അന്ന് അദ്ദേഹം വേദിവിട്ടത്.