police &crime

അമ്മായിഅമ്മയെ കൊലപ്പെടുത്തി; 24കാരിക്ക് വധശിക്ഷ

Nano News

ഭര്‍ത്താവിന്റെ അമ്മയെ കൊലപ്പെടുത്തിയ 24കാരിക്ക് വധശിക്ഷ വിധിച്ചു കോടതി. മധ്യപ്രദേശിലെ രേവ ജില്ലയില്‍ 2022 ലാണ് സംഭവം നടക്കുന്നത്. 50കാരിയായ സരോജ് കോളിയെ മരുമകള്‍ കാഞ്ചന്‍ കുത്തിക്കൊല്ലുകയായിരുന്നു. ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ഈ കേസില്‍ കാഞ്ചന് ശിക്ഷ വിധിച്ചത്.

2022 ജൂലൈ 12 നായിരുന്നു സംഭവം. കുടുംബ കലഹത്തിന് പിന്നാലെയായിരുന്നു കൊലപാതകവും. മംഗാവ സ്റ്റേഷന്‍ പരിധിയിലെ ആട്രൈല ഗ്രാമത്തിലാണ് സരോജും കാഞ്ചനും താമസിച്ചിരുന്നത്. 95ലധികം തവണയാണ് സരോജിന് കുത്തേറ്റത്. ഈ സമയത്ത് കാഞ്ചനും സരോജും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. സരോജിന്റെ മകന്‍ വന്ന ശേഷം പൊലിസില്‍ അറിയിക്കുകയായിരുന്നു. സരോജിനെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

നാലാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജിയായ പത്മ ജാതവാണ് കാഞ്ചന്‍ കോള്‍ കുറ്റക്കാരിയാണെന്ന് കണ്ടെത്തി വധശിക്ഷ വിധിച്ചത്. സരോജിന്റെ ഭര്‍ത്താവ് വാല്‍മിക് കോളിനെതിരെ പ്രേരണാക്കുറ്റവും ചുമത്തി കൂട്ടുപ്രതിയാക്കിയിരുന്നെങ്കിലും തെളിവുകളുടെ അഭാവത്തില്‍ വെറുതെ വിടുന്നതായി പബ്ലിക് പ്രോസിക്യൂട്ടര്‍ പറഞ്ഞു.


Reporter
the authorReporter

Leave a Reply