കോഴിക്കോട്: മില്‍മ കോഴിക്കോട് ഡെയറിയുടെ 25-ാം വാര്‍ഷികം ആഘോഷിച്ചു. പെരിങ്ങളം മില്‍മ ഡെയറി അങ്കണത്തിന്‍ നടന്ന ചടങ്ങ് മില്‍മ ചെയര്‍മാന്‍ കെ.എസ്. മണി ഉദ്ഘാടനം ചെയ്തു. ഡയറക്ടര്‍ പി. ശ്രീനിവാസന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. മലബാര്‍ മില്‍മ മാനെജിംഗ് ഡയറക്ടര്‍ ഡോ. പി. മുരളി മുഖ്യ പ്രഭാഷണം നടത്തി. ജനറല്‍ മാനെജര്‍മാരായ കെ.സി. ജെയിംസ്, പ്രേംലാല്‍, മലബാര്‍ മില്‍മ ഡയറക്ടര്‍മാരായ പി. അനിത, ഗിരീഷ് കുമാര്‍, ഉസ്മാന്‍. ടി.പി., ശ്രീനിവാസന്‍ (ഐഎന്‍ടിയുസി), ശരത്ത് ചന്ദ്രന്‍ (സിഐടിയു), സുധീര്‍ എന്‍.എ. (എഐടിയുസി), വിജയന്‍.കെ. (മലബാര്‍ മില്‍മ ഓഫീസേഴ്‌സ് അസോസിയേഷന്‍) എന്നിവര്‍ സംസാരിച്ചു.
1996ല്‍ അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരനാണ് മില്‍മ മലബാര്‍ ഡെയറി ഉദ്ഘാടനം ചെയ്തത്. ഇന്ന് 1,50,000 ലിറ്റര്‍ സംഭരണ ശേഷിയും 250 കോടിരൂപയുടെ വാര്‍ഷിക വിറ്റുവരവുമുള്ള മില്‍മയുടെ പ്രധാന ഡെയറികളിലൊന്നാണ് കോഴിക്കോട്ടേത്.