കുറ്റ്യാടി : ടൗണിലെ റോഡുകളിൽ രൂപപ്പെട്ട കുഴികൾ നികത്താൻ അടിയന്തിര നടപടികൾ കൈക്കൊള്ളണമെന്ന് മലബാർ ഡെവലപ്മെന്റ് ഫോറം കുറ്റ്യാടി ചാപ്റ്റർ ആവശ്യപ്പെട്ടു. പുതിയ ബസ് സ്റ്റാൻഡ്, ആശുപത്രി പരിസരം, കടേക്കച്ചാൽ തുടങ്ങിയ സ്ഥലങ്ങളിൽ സ്ഥിതി ഏറെ പ്രശ്നമാണ്. റോഡ് അപകടങ്ങൾക്കും സാധ്യത ഉണ്ട്.ഇത് സംബന്ധമായി സംഘടന ഭാരവാഹികളായ ജമാൽ പാറക്കൽ, വി. നാണു, എൻ.പി.സക്കീർ, ഷാഹിന ഗഫൂർ, എം.ഷഫീക്ക്, എം.പ്രമോദ് കുമാർ എന്നിവർ കുറ്റ്യാടി പൊതു മരാമത്ത് റോഡ്സ് വിഭാഗം അസിസ്റ്റൻഡ് എഞ്ചിനിയർക്ക് നിവേദനം നൽകി. തുടർ നടപടികൾ കൈക്കൊള്ളാനും സംഘടന തീരുമാനിച്ചു.