Local News

കോഴിഫാമിൽ വൻ അ​ഗ്നിബാധ: 3000 കോഴിക്കുഞ്ഞുങ്ങൾ ചത്തു


പാലക്കാട് മണ്ണാർക്കാട് കോഴിഫാമിൽ വൻ അഗ്നിബാധ. 3000 കോഴിക്കുഞ്ഞുങ്ങളാണ് തീയിൽ വെന്തുരുകി ചത്തത്. അരിയൂർ ഫൈസൽ എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കോഴിഫാമിലാണ് ഇന്നലെ രാത്രി 10. 30 യ്ക്ക് അഗ്നിബാധ ഉണ്ടായത്. കോഴിഫാമിൽ തകര ഷീറ്റിന് താഴെയായി തെങ്ങിൻ പട്ടയും കവുങ്ങിൻ പട്ടയും സീലിംഗ് അടയ്ക്കാൻ ഉപയോഗിച്ചിരുന്നു. ഷോർട്ട് സർക്യൂട്ട് മൂലമാണ്അ പകടമുണ്ടായതെന്ന് ഫയർഫോഴ്സ് അധികൃതർ അറിയിച്ചു. വയറിങ് കത്തിയതിനെ തുടർന്ന് സീലിങ്ങിനായി ഉപയോഗിച്ചുള്ള തെങ്ങിൻ പട്ടയും കവുങ്ങിൻ പട്ടയും കത്തുകയായിരുന്നു. രാത്രി ആയതിനാൽ തൊഴിലാളികൾ ആരും ഫാമിൽ ഇല്ലായിരുന്നു. ഒന്നരമണിക്കൂർ പരിശ്രമിച്ചാണ് ഫയർഫോഴ്സ് തീയണച്ചത്.


Reporter
the authorReporter

Leave a Reply