കോഴിക്കോട്:പെരുമണ്ണയിലും പരിസര പ്രദേശത്തുമായി രാത്രികാലങ്ങളിൽ പോത്തിനെ മോഷണം ചെയ്ത കേസിൽ പൂവാട്ടുപറമ്പ് സ്വദേശി നടുകാട്ടിൽ ഫാഹിദ് പോലീസീൻെറ പിടിയിലായി, പെരുമണ്ണ വില്ലേജ് ഓഫീസിനു സമീപം നെരോത് താഴത്തുള്ള റഹീം ആളുടെ ഉടമസ്ഥതയിലുളള ഒരോ ലക്ഷം രൂപ വിലമതിക്കുന്ന രണ്ടു പോത്തുകളാണ് മോഷണം പോയത്. ഫറോക്ക് അസ്സിസ്റ്റൻെറ് കമ്മീഷ്ണർ സിദ്ധിക്കിൻെറ നേതൃത്വത്തിലുള്ള ക്രൈം സ്ക്വഡും,പന്തീരാങ്കാവ് ഇൻസ്പെക്ടർ കെ. ഷാജു ൻെറ നേതൃത്തിലുള്ള പന്തീരാങ്കാവ് പോലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്.
കഴിഞ്ഞ മാസം 15ന്പു ലർച്ചെ പരാതിക്കാരൻെറ വീടിന് സമീപത്തുള്ള ഒഴിഞ്ഞ പറമ്പിൽ കെട്ടിയ പോത്തിനെ കാണാതായതിനെ തുടർന്ന് പന്തീരാങ്കാവ് പോലീസിൽ പാരാതി നൽകുകയായിരുന്നു.അസുഖ ബാധിതനായ പരാതിക്കാരന് മറ്റ് ജോലികൾക്ക് പോകാൻ സാധിക്കാത്തതിനെ തുടർന്ന് പരാതിക്കാരൻെറ ബന്ധുക്കളും, സുഹൃത്തുക്കളും ചേർന്ന് വാങ്ങിച്ച് നൽകിയ രണ്ട് പോത്തുകളാണ് മോഷണം പോയത്.
സംഭവ നടന്ന സ്ഥലത്തും സമീപ പ്രദേശങ്ങളിലുമായി ഒട്ടനവധി സിസിടിവി ക്യാമറകൾ പരിശോധിച്ചും, സമാനകുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവരെ നിരീക്ഷിച്ചും നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പോലീസ് തിരിച്ചറിഞ്ഞത്. കസ്റ്റഡിയിൽ എടുത്ത പ്രതിയെ ചോദ്യം ചെയ്തതിൽ പ്രതി സമാന രീതിയിൽ പെരുമണ്ണ – പൂവാട്ടുപറമ്പ് പരിസരത്ത് പ്രദേശത്ത് നിന്നും രാത്രികാലങ്ങളിൽ പോത്തുകളെ മോഷണം നടുത്തി ചെറൂപ്പ പ്രദേശത്തെ കശാപ്പ് ശാലകളിൽ വില്പന നടത്തിയതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതിനെ കുറിച്ച് പോലീസ് കൂടുതൽ അന്വേഷണം നടത്തി വരികയാണ്.
ഫറോക്ക് അസിസ്റ്റൻറ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള ക്രൈം സ്ക്വേഡ് അംഗങ്ങളായ SI സുജിത്.പി.സി, ASI അരുൺകുമാർ മാത്തറ, SCPO മാരായ വിനോദ്. ഐ.ടി, അനൂജ് വളയനാട്, സനീഷ് പന്തീരാങ്കാവ്, സുബീഷ് വേങ്ങേരി , അഖിൽ ബാബു, പന്തീരാങ്കാവ് പോലീസ് സ്റ്റേഷനിലെ SI പ്രദീപൻ വി.ടി, ASI നിധീഷ്, SCPO പ്രഷിത് ആർ.എൻ എന്നിവർ അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു .പ്രതിയെ അറസ്റ്റ് ചെയിതു കോടതിയിൽ ഹാജരാക്കി.