കോഴിക്കോട്:മഹിളാ മോർച്ച കരുവൻതിരുത്തി ഏരിയ കമ്മിറ്റി വനിതാ സംഗമം നടത്തി.സംഗമം മഹിളാ മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി നവ്യ ഹരിദാസ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ബിജെപി ഏരിയ പ്രസിഡന്റ് രജീഷ് കരുവൻതിരുത്തി അധ്യക്ഷത വഹിച്ചു. പരിപാടിയിൽ ബിജെപി മണ്ഡലം അധ്യക്ഷ ചാന്ദ്നി ഹരിദാസ്, മഹിളാ മാർച്ച മണ്ഡലം പ്രസിഡണ്ട് സിനി സന്ദീപ് കൗൺസിലർ വിനോദ് കപ്പുറത്ത്, രഞ്ജിത പ്രകാശൻ, ഗായത്രി മനോജ് , അഞ്ജലി ടി , ലത കളത്തിൽ, നീതു വിജയ് എന്നിവർ സംസാരിച്ചു..