മേപ്പയൂർ:രണ്ട് ദിവസങ്ങളിലായ് മേപ്പയൂരിൽ നടന്ന മഹിളാ മോർച്ച പഠനശിബിരം സമാപിച്ചു. ജില്ലയിലെ 26 മണ്ഡലങ്ങളിൽ നിന്നായി ഇരുന്നൂറോളം പ്രതിനിധികൾ പങ്കെടുത്ത ശിബിരത്തിൽ പാർട്ടിയുടേയും മോർച്ചകളുടേയും നേതാക്കൾ വിവിധ വിഷയങ്ങളിൽ ക്ലാസ്സുകളെടുത്തു.
ബി.ജെ.പി.സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേഷ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.
മഹിളാ മോർച്ച ജില്ലാ പ്രസിഡൻ്റ് അഡ്വ. രമ്യ മുരളി അദ്ധ്യക്ഷത വഹിച്ചു.ബി.ജെ.പി.
ജില്ലാ പ്രസിഡൻ്റ് അഡ്വ.വി.കെ.സജീവൻ, മേഖല സംഘടന സെക്രട്ടറി ജി.കാശിനാഥ്, മഹിളാ മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി നവ്യാ ഹരിദാസ്, ബി.ജെ.പി.ജില്ലാ ജനറൽ സെക്രട്ടറി എം.മോഹനൻ, നേതാക്കളായ ടി.നാരായണൻ മാസ്റ്റർ, അനുരാധ തായാട്ട്, മഹിളാ മോർച്ച സംസ്ഥാന ട്രഷറർ ടി.സത്യ ലക്ഷ്മി തുടങ്ങിയവർ സംസാരിച്ചു.
ജില്ലാജനറൽ സെക്രട്ടറിമാരായ അഡ്വ.എ.കെ.സുപ്രിയ, സി.കെ.ലീല, നേതാക്കളായ സോമിത ശശികുമാർ, ശ്രീജ സി.നായർ, ശോഭാ സുരേന്ദ്രൻ, ശോഭാ സദാനന്ദൻ, സഗിജ സത്യൻ, ലീന ദിനേശ് എന്നിവർ നേതൃത്വം നൽകി.