കോഴിക്കോട്:അടിസ്ഥാനവർഗ്ഗത്തിൻ്റെ ഉന്നമനത്തിനൊപ്പം ജനസംഖ്യയിലെ വലിയൊരു ശതമാനം വരുന്ന മധ്യവർഗത്തിൻ്റെ താൽപര്യങ്ങൾ കൂടി സംരക്ഷിയ്ക്കുന്ന സമഗ്രമായ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി നിർമല സീതാരാമന് മൂന്നരക്കോടി മലയാളികളുടെയും നന്ദിയുണ്ടാകുമമെന്ന് ബി.ജെ.പി.സംസ്ഥാന ജന സെക്രട്ടറി എം.ടി.രമേശ്.
കർഷകർക്കും ചെറുകിട വ്യവസായികൾക്കും ഏറെ സഹായകരമാകുന്ന സാമ്പത്തിക സഹായം ഉൾപ്പെടെ നിരവധി പദ്ധതികൾ ബജറ്റിലുണ്ട്.ആദായനികുതി ഇളവിൻ്റെ ആശ്വാസം മധ്യവർഗത്തിൻ്റെ ദുരിതങ്ങൾക്ക് വലിയൊരളവിൽ പരിഹാരമുണ്ടാക്കും.
ക്ഷേമപദ്ധതികൾക്കൊപ്പം അടിസ്ഥാന സൗകര്യവികസനത്തിനും ഊന്നൽ നൽകുന്നതാണ് ബജറ്റ്. ജീവൻരക്ഷാമരുന്നുകളുടെ തീരുവ ഒഴിവാക്കിയതും മുദ്രാ ലോൺ പരിധിയിൽ കൂടുതൽ വ്യവസായങ്ങൾ കൊണ്ടുവന്നതും പദ്ധതിയുടെ ജനകീയ സ്വഭാവത്തെ വെളിവാക്കുന്നു. യുവാക്കൾക്ക് തൊഴിലവസരം സൃഷ്ടിക്കുന്ന നിരവധി പദ്ധതികൾ അവതരിപ്പിച്ച ബജറ്റ് വികസിത ഭാരതത്തിന് വഴിവെട്ടുമെന്ന് ഉറപ്പാണെന്നും എം.ടി.രമേശ് പറഞ്ഞു.