Sunday, November 24, 2024
GeneralHealth

എം പോക്സ്: കരുതൽ നടപടികളുമായി ഇന്ത്യ, ഡൽഹിയിൽ മൂന്ന് ആശുപത്രികൾ സജ്ജം


ന്യൂഡൽഹി: ആ​ഗോള തലത്തിൽ എം പോക്സ് (കുരങ്ങുപനി – mpox) വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ഇന്ത്യയിൽ കരുതൽ നടപടിയുമായി അധികൃതർ. രോഗികളെ ക്വാറൻ്റൈൻ ചെയ്യുന്നതിനും ചികിത്സിക്കുന്നതിനുമായി ഡൽഹിയിൽ മൂന്ന് ആശുപത്രികൾ സജ്ജീകരിച്ചു. ലക്ഷണവുമായി വിദേശത്ത് നിന്ന് എത്തുന്ന യാത്രക്കാരെ കണ്ടെത്തുന്നതിനായി ജാഗ്രത പാലിക്കാൻ നിർദേശം നൽകി. വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, ബംഗ്ലാദേശ്, പാകിസ്ഥാൻ അതിർത്തികൾ എന്നിവിടങ്ങളിലെ പരിശോധനയ്ക്കായി ആളുകളെ ചുമതലപ്പെടുത്തിയാതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

റാം മനോഹർ ലോഹ്യ ഹോസ്പിറ്റൽ, സഫ്ദർജംഗ് ഹോസ്പിറ്റൽ, ലേഡി ഹാർഡിംഗ് ഹോസ്പിറ്റൽ എന്നിവയാണ് എംപോക്സ് രോഗികളെ ക്വാറൻ്റൈൻ ചെയ്യാനായി തെരഞ്ഞെടുത്തത്. എംപോക്സ് കേസുകൾ കൈകാര്യം ചെയ്യാൻ ആശുപത്രികൾ സജ്ജമാക്കാൻ എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്ര ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ആശുപത്രികളെ നോഡൽ സെൻ്ററുകളായി നിയോഗിക്കുകയും വിവരങ്ങൾ പരസ്യപ്പെടുത്തണമെന്നും അധികൃതർ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രിൻസിപ്പൽ സെക്രട്ടറി പി.കെ.മിശ്രയുടെ നേതൃത്വത്തിൽ ഞായറാഴ്ച അവലോകന യോഗം ചേർന്നിരുന്നു. നിലവിൽ രാജ്യത്ത് നിന്ന് ഒരു പോക്സ് കേസും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ പറഞ്ഞു. ഇന്ത്യയിൽ വലിയ രീതിയിലുള്ള വ്യാപനത്തിന് സാധ്യത കുറവാണെന്നാണ് വിലയിരുത്തൽ.


Reporter
the authorReporter

Leave a Reply