Thursday, September 19, 2024
General

ലാവ്‌ലിൻ കേസ്: അന്തിമവാദം ഇന്ന് ആരംഭിക്കും


ലാവ്‌ലിൻ കേസിൽ സുപ്രീംകോടതിയിൽ ഇന്ന് അന്തിമ വാദം ആരംഭിക്കും. ഇതുവരെ 30 തവണ ലിസ്റ്റ്ചെയ്യപ്പെട്ട കേസ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഇന്ന് പരിഗണിക്കുക. 

സുപ്രീംകോടതിക്ക് തീർപ്പാക്കാനുള്ളത് സിബിഐ നൽകിയ അപ്പീലാണ്. കഴിഞ്ഞ കേസ് അവസാനമായി പരിഗണിച്ചത് ഫെബ്രുവരി 6ന് ആയിരുന്നു . കേസിലെ പ്രതികൾ ആയിരുന്ന പിണറായി വിജയൻ, മുൻ ഊർജ വകുപ്പ് സെക്രട്ടറി കെ മോഹനചന്ദ്രൻ, മുൻ ജോയിൻ സെക്രട്ടറി എഫ്രാൻസിസ് എന്നിവരെ വിചാരണയ്ക്കുശേഷം കേരള ഹൈക്കോടതി കുറ്റവിമുക്തനാക്കിയതിനെ ചോദ്യം ചെയ്താണ് സുപ്രീംകോടതിയിൽ സിബിഐ കേസ് ഫയൽ ചെയ്തത്.


Reporter
the authorReporter

Leave a Reply