കോഴിക്കോട്: ലോകോത്തര പേഴ്‌സനല്‍ കംപ്യൂട്ടര്‍ ബ്രാന്‍ഡായ ലെനോവോയുടെ 18ാമത് ഷോറൂം ഫോക്കസ് മാളില്‍ പ്രവര്‍ത്തനം ആരംഭിച്ചു. താഴത്തെ നിലയില്‍ തുറന്ന സൗത്ത്‌ലാന്‍ഡ് ഡിജിറ്റല്‍ പ്രൈവറ്റ് ലിമിറ്റഡ് ആണ് ലെനോവൊ എക്‌സ്‌ക്ലൂസിവ് സ്‌റ്റോര്‍. ബ്രാന്‍ഡിന്റെ എല്ലാ ഉത്പന്നങ്ങളും കേരളത്തിലെ ഏറ്റവും വലിയ ഈ ലെനോവൊ ഷോറൂമില്‍ ലഭിക്കും.
ലെനോവൊ റീജിയണല്‍ സെയില്‍സ് മാനേജര്‍ സുരുളി രാംദാസ് ഉല്‍ഘടനം ചെയ്തു. ആദ്യ വില്പന ക്യുന്‍സ് ഗ്രൂപ്പ് കമ്പനീസ് എംഡി മിഥുന്‍ ചന്ദ്ര സ്വീകരിച്ചു. ലെനോവോയുടെ ഏറ്റവും പുതിയ ലാപ്‌ടോപ്പ് ആയ ലെജിയോന്‍, യോഗ സീരീസ് തുടങ്ങിയവ അനുഭവിച്ചറിയാന്‍ ഷോറൂമില്‍ പ്രത്യേകം സൗകര്യം ഒരുക്കിയിട്ടുണ്ട്. ലെനൊവോയുടെ പുതിയ ഗെയിമിങ് സീരീസ് ഉൾപ്പെടെ നേരിട്ട് അനുഭവിക്കാം.
സൗത്ത് ലാൻഡ് ഡിജിറ്റൽ ഡയരക്റ്റർമാരായ വിവേക് മഠത്തിൽ, എസ്. സിലീഷ്, പാർട്ണർമാരായ കെ. ആദർശ്, ടി.വി നിജിൽ, കെ. അനൂപ്, ലെനോവൊ റീജ്യനൽ ചാനൽ മാനെജർമാരായ ഫസലു റഹ് മാൻ, ശ്രീജിത്ത് നായർ, ഏരിയാ സെയിൽസ് മാനെജർ ടോംസി തോമസ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.