General

കെ.യു.ഡബ്ല്യൂ.ജെ സംസ്ഥാന സമ്മേളനം ലോഗോ പ്രകാശനം ചെയ്തു


കൊച്ചി : കേരള പത്രപ്രവര്‍ത്തക യൂണിയന്‍ 60 -ാമത് സംസ്ഥാന സമ്മേളനത്തിന്റെ ലോഗോ പ്രകാശനം സ്വാഗതസംഘം രക്ഷാധികാരി ടി.ജെ വിനോദ് എം.എല്‍.എ നിര്‍വഹിച്ചു. ടൈംസ് ഓഫ് ഇന്ത്യ കൊച്ചി എഡിഷനിലെ ഗിരീഷ് എം.പി ഡിസൈന്‍ ചെയ്ത ലോഗോയാണ് തെരഞ്ഞെടുക്കപ്പെട്ടത്. സംസ്ഥാനത്തെ മാധ്യമ മേഖലയില്‍ നിന്നുള്ളവരില്‍ നിന്ന് മത്സരസ്വഭാവത്തില്‍ ലഭിച്ച 32 എന്‍ട്രികളില്‍ നിന്നാണ് ലോഗോ തെരഞ്ഞെടുത്തത്.

ഗിരീഷ് എം.പിക്കുള്ള ഉപഹാരം ടി.ജെ വിനോദ് സമ്മാനിച്ചു. കെ.യു.ഡബ്ല്യൂ.ജെ ജില്ലാ പ്രസിഡന്റും സ്വാഗതസംഘം വർക്കിംഗ് ചെയര്‍മാനുമായ ആര്‍ ഗോപകുമാര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് സീമാ മോഹന്‍ലാല്‍, സംസ്ഥാന കമ്മിറ്റിഅംഗം ജലീല്‍ അരൂക്കുറ്റി, സ്വാഗതസംഘം വൈസ് ചെയര്‍മാന്‍ സി.ജി രാജഗോപാല്‍ , കണ്‍വീനര്‍ ജെബി പോള്‍ എന്നിവര്‍ സംസാരിച്ചു. കെ.യു.ഡബ്ല്യ.ജെ ജില്ലാ സെക്രട്ടറിയും സ്വാഗതസംഘം ജനറല്‍ കണ്‍വീനറുമായ എം. ഷജില്‍കുമാര്‍ സ്വാഗതവും ജില്ല ജോയിന്റ് സെക്രട്ടറി ഷബ്‌ന സിയാദ് നന്ദിയും പറഞ്ഞു. 2024 ഒക്ടോബര്‍ 17 മുതല്‍ 19 വരെ എറണാകുളത്താണ് സംസ്ഥാന സമ്മേളനം.


Reporter
the authorReporter

Leave a Reply