കോഴിക്കോട്: ന്യൂസ് ക്ലിക്ക് മാധ്യമ സ്ഥാപനത്തിന് നേരെയുള്ള കേന്ദ്ര സർക്കാർ നടപടിക്കെതിരെ കേരള പത്രപ്രവർത്തക യൂണിയൻ (കെ.യു.ഡബ്ല്യു.ജെ) ജില്ലാ കമ്മിറ്റി പ്രതിഷേധസംഗമം നടത്തി. മാധ്യമ പ്രവർത്തകർക്കെതിരെ യു.എ.പി.എ. ചുമത്തിയ സർക്കാർ നടപടി മാധ്യമ സ്വാതന്ത്ര്യത്തിന്റെ തിരെയുള്ള നീക്കമാണെന്നും അതിനെ ഒറ്റക്കെട്ടായി ചെറുക്കുമെന്നും യോഗം പ്രഖ്യാപിച്ചു.
കെ.യു.ഡബ്ല്യു.ജെ സംസ്ഥാന സെക്രട്ടറി അഞ്ജന ശശി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം. ഫിറോസ്ഖാൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഇ.പി. മുഹമ്മദ്, സനോജ് കുമാർ ബേപ്പൂർ, ജില്ലാ സെക്രട്ടറി പി.എസ്. രാകേഷ്, ട്രഷറർ പി.വി. നജീബ്, വൈസ് പ്രസിഡന്റ് മുഹമ്മദ് അസ്ലം, പി.വി. ജീജോ, കെ.എ. സൈഫുദീൻ, ദീപക് ധർമ്മടം, സോഫിയ ബിന്ദ് സംസാരിച്ചു. ടി. മുംതാസ്, എ. ബിജുനാഥ്, രേഷ്മ സുരേന്ദ്രൻ, നിസാർ കൂമണ്ണ, രമേഷ് കോട്ടൂളി, ഹാഷിം എളമരം എന്നിവർ നേതൃത്വം നൽകി.