LatestLocal News

കുടുംബശ്രീ എഡിഎസ് വാർഷികാഘോഷം നടത്തി

Nano News

വേളം ഗ്രാമപഞ്ചായത്ത് പതിനാലാം വാർഡ് കുടുംബശ്രീ എഡിഎസ് ഇരുപത്തിയഞ്ചാം വാർഷികാഘോഷം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. വാർഡ് മെമ്പർ അഞ്ജന സത്യൻ പരിപാടി ഉദ്ഘാടനം ചെയ്തു. എഡിഎസ് പ്രസിഡന്റ്‌ സനിഷ അധ്യക്ഷത വഹിച്ചു.

കുടുംബശ്രീ യൂണിറ്റുകളുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ അരങ്ങേറി. കൈകൊട്ടിക്കളി, ഒപ്പന, തിരുവാതിരക്കളി, സംഘനൃത്തം തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികൾ ആഘോഷത്തിന് നവ്യനുഭവമായി. പരിപാടിയുടെ ഭാഗമായി കുടുംബശ്രീ അംഗങ്ങൾ ഉണ്ടാക്കിയ മധുരപലഹാരങ്ങളും വിതരണം ചെയ്തു.

ചേരാപുരം ഗവ എൽ പി സ്കൂളിൽ നടന്ന ചടങ്ങിൽ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ സുമ മലയിൽ, വാർഡ് കൺവീനർ വിപി ശശി, സിഡിഎസ് ചെയർപേഴ്സൺ തങ്കം, പഞ്ചായത്ത്‌ അസിസ്റ്റന്റ് സെക്രട്ടറി ചിത്ര എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. പരിപാടിയിൽ കുടുംബശ്രീ അംഗങ്ങൾ ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു.


Reporter
the authorReporter

Leave a Reply