മുക്കം:കീഴുപറമ്പ് തൃക്കളയൂർ ക്ഷേത്രത്തിനു സമീപം മിനി എന്ന ആനയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തി.കൊളക്കാടൻ നാസർ എന്ന ആളുടെ ഉടമസ്ഥയിലുള്ള അതാണ് 48വയസ്സ് പ്രായമുള്ളപിടിയാന.പതിറ്റാണ്ടുകളായി നാസർ പരിപാലിച്ചിരുന്ന ഈ ആന നാട്ടുകാരുടെയും ആന പ്രേമികളുടെയും പ്രിയങ്കരിയായിരുന്നു.നിലമ്പൂർ സോഷ്യൽ ഫോറസ്റ്റിലെ റേഞ്ച് ഫോറസ്റ്റ് ഓഫിസർ എ കെ രാജീവിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.ഫോറസ്റ്റ് വെറ്റിനറി സർജൻ ഡോ.അരുൺ സത്യന്റെ നേതൃത്വത്തിലാണ് പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കുക.മിനി ചെരിഞ്ഞത് അറിഞ്ഞ് നിരവധി ആളുകൾ സ്ഥലത്തെത്തി.
മിനിയുടെ മരണം എങ്ങനെയെന്ന് ഇതുവരെ സ്ഥിരീകരണം വന്നിട്ടില്ല.
ഇന്നലെ രാത്രിയിൽ ഉണ്ടായ ഇടിമിന്നൽ ആണോ എന്നത് സംശയമുണ്ടെങ്കിലും പോസ്റ്റ്മോർട്ടത്തിനു ശേഷം മാത്രമേ അത് വ്യക്തമാകൂവെന്ന് വനംവകുപ്പ് ജീവനക്കാർ പറഞ്ഞു.തന്റെ പ്രിയപ്പെട്ട ആന ചരിഞ്ഞതിന്റെ ദുഖത്തിലാണ് നാസർ