Art & CultureLatest

കേരളീയം 2023 കേരള ഗാനം പുറത്തിറക്കി


തിരുവനന്തപുരം:കോഴിക്കോട്ടെ രാഗമുദ്ര മ്യൂസിക്കും ഡോ. ഒലിവർ പി. നൂണും ചേർന്ന് നിർമ്മിച്ച കേരളീയം 2023 കേരള ഗാനം അസംബ്ലി പുസ്തകോത്സവ വേദിയിൽ മുൻ സാംസ്കാരിക വകുപ്പ് മന്ത്രി എം എ ബേബി പ്രശസ്ത കവി കുരീപ്പുഴ ശ്രീകുമാറിന് നല്കി പ്രകാശിപ്പിച്ചു. എഴുത്തുകാരായ വി കെ ജോസഫ് , വിനോദ് വൈശാഖി, ബാബു ജോൺ , സുധി എന്നിവർ സംബന്ധിച്ചു. പിന്നണി ഗായകൻ സുനിൽ കുമാറിനൊപ്പം റിയാലിറ്റി ഷോകളിൽ കഴിവു തെളിയിച്ച ഗായികമാരായ ആര്യനന്ദ ആർ. ബാബു, അമൃതവർഷിണി, ദേവനന്ദ എന്നിവരാണ് പാടിയിരിക്കുന്നത്. പ്രത്യാശകുമാർ സംഗീതം നല്കിയ ഗാനത്തിന്റെ രചന ദർശനം ഗ്രന്ഥശാല സാഹിത്യ വേദി കൺവീനറും കഥാകൃത്തുമായ സുധി യാണ് നിർവ്വഹിച്ചത്.


Reporter
the authorReporter

Leave a Reply