തൊറിലുറപ്പ് വേതനം 311 രൂപയാക്കി വര്‍ദ്ധിപ്പിച്ച നരേന്ദ്രമോദി സര്‍ക്കാരിന് അഭിനന്ദനമറിയിച്ച് മഹിളാ മോര്‍ച്ചയുടെ പോസ്റ്റ്കാര്‍ഡ് ക്യാംപെയിന്‍

കോഴിക്കോട് : എൺപത് ശതമാനത്തിലധികം പെട്രോളിയം ഉത്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്ന രാജ്യത്ത്, പെട്രോൾ നികുതി ഏകീകരിക്കേണ്ടത് അനിവാര്യമാണെന്നും, അതിന് സംസ്ഥാനം സഹകരിക്കണമെന്നും ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ. വി കെ സജീവൻ ആവശ്യപ്പെട്ടു. സംസ്ഥാനത്തിന്റെ ഇന്ധന നികുതിക്കു പുറമേ, കേന്ദ്ര എക്സൈസ് നികുതി യുടെ 40 ശതമാനവും സംസ്ഥാനത്തിനാണ് ലഭിക്കുന്നത്. കേരളത്തിന് അകത്ത് തന്നെയുള്ള മാഹിയിൽ ഇപ്പോൾ ലിറ്ററിന് 13 രൂപയുടെ വ്യത്യാസം അനുഭവപ്പെടുന്നുണ്ട്. ഒരു രാജ്യം ഒറ്റ നികുതി എന്ന കേന്ദ്രനയത്തിനു പിന്തുണയ്ക്കുകയാണ് ഈ അവസരത്തിൽ സംസ്ഥാന സർക്കാർ ചെയ്യേണ്ടത്. കേന്ദ്ര സർക്കാരിനെതിരെ കള്ളപ്രചരണം നടത്തുകയും അതേസമയം കൊള്ളലാഭം ഉണ്ടാക്കുകയുമാണ് സംസ്ഥാന സർക്കാർ ചെയ്യുന്നതെന്നും സജീവന്‍ പറഞ്ഞു.തൊഴിലുറപ്പ് വേതനം 311 രൂപയാക്കി വര്‍ദ്ധിപ്പിച്ച നരേന്ദ്രമോദി സര്‍ക്കാരിന് അഭിനന്ദനമറിയിച്ച് കൊണ്ടുളള മഹിളാ മോര്‍ച്ച യുടെ പോസ്റ്റ്കാര്‍ഡ് ക്യാംപെയിന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 2014ല്‍ 126 രൂപയായിരുന്നത് പടിപടിയായി ഓരോ വര്‍ഷവും ഉയര്‍ത്തിയാണ് ഇപ്പോള്‍ 311 ആക്കിയിരിക്കുന്നത്.
മഹിളാ മോര്‍ച്ച ജില്ലാകമ്മറ്റിയുടെ നേതൃത്വത്തില്‍ കോഴിക്കോട് ഹെഡ് പോസ്റ്റ്ഓഫീസിന് മുമ്പില്‍ നടത്തിയ പരിപാടിയില്‍ മഹിള മോര്‍ച്ച ജില്ലാ പ്രസിഡന്‍റ് അഡ്വ.രമ്യ മുരളി അദ്ധ്യക്ഷത വഹിച്ചു.

ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. എ. കെ. സുപ്രിയ, മീഞ്ചന്ത വാർഡ് കൗൺസിലർ രമ്യ സന്തോഷ്, ജില്ലാ വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രൻ, സെക്രട്ടറി സോമിത ശശികുമാർ, സഗിജ സത്യൻ, റൂബി പ്രകാശ്, ആനന്ദി,മുത്തു കുമാരി,സുപ്രിയ. വി., രഞ്ജിത പ്രകാശൻ, ജലജ, നിസി ബൈജു, തുടങ്ങിയവർ പങ്കെടുത്തു…