Friday, January 24, 2025
General

കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന് തുടക്കം


കോ​ഴി​ക്കോ​ട്: കേ​ര​ള ലി​റ്റ​റേ​ച്ച​ർ ഫെ​സ്റ്റി​വ​ലി​ന്‍റെ (കെ.​എ​ൽ.​എ​ഫ്) എ​ട്ടാ​മ​ത് എ​ഡി​ഷ​ന് കോ​ഴി​ക്കോ​ട് ബീ​ച്ചി​ൽ തു​ട​ക്ക​മാ​യി. കേ​ര​ള​ത്തി​ൽ ഇ​പ്പോ​ൾ വി​വി​ധ​ങ്ങ​ളാ​യ സാ​ഹി​ത്യോ​ത്സ​വ​ങ്ങ​ൾ​ക്ക് മാ​തൃ​ക​യും പ്ര​ചോ​ദ​ന​വു​മാ​യി കെ.​എ​ൽ.​എ​ഫ് മാ​റി​യെ​ന്നും യു​വാ​ക്ക​ൾ പു​സ്ത​ക​വാ​യ​ന​യെ സാ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ആ​ഘോ​ഷ​മാ​ക്കു​ന്നു​ണ്ടെ​ന്നും സ​മ്മേ​ള​നം ഓ​ൺ​ലൈ​നാ​യി ഉ​ദ്ഘാ​ട​നം ചെ​യ്ത മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞു. വാ​യ​നാ​ശീ​ലം കൂ​ടു​ത​ൽ ഊ​ർ​ജ​ത്തോ​ടെ തി​രി​ച്ചു​വ​രു​ന്ന​താ​യാ​ണ് കാ​ണു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സം​ഘ​ട​ക​സ​മി​തി ചെ​യ​ർ​മാ​ൻ എ. ​പ്ര​ദീ​പ്‌​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ത​മി​ഴ്നാ​ട് മ​ന്ത്രി ഡോ. ​പ​ള​നി​വേ​ൽ ത്യാ​ഗ​രാ​ജ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം നി​ർ​വ്വ​ഹി​ച്ചു. ന​ട​ൻ ന​സ്റു​ദ്ദീ​ൻ ഷാ, ​നോ​ർ​വീ​ജി​യ​ൻ അം​ബാ​സി​ഡ​ർ എ​ച്ച്. ഈ ​മെ​യ്‌-​എ​ലി​ൻ- സ്റ്റേ​നെ​ർ , ബു​ക്ക​ർ പ്രൈ​സ് ജേ​താ​ക്ക​ളാ​യി ജെ​ന്നി ഏ​ർ​പെ​ൻ​ബെ​ക്ക് , ജോ​ർ​ജി ഗോ​സ്‌​പോ​ഡി​നോ​വ്, ന​ട​ൻ പ്ര​കാ​ശ് രാ​ജ്, ര​വി ഡി.​സി, എ.​കെ അ​ബ്ദു​ൽ ഹ​ക്കീം എ​ന്നി​വ​ർ ആ​ശം​സ അ​ർ​പ്പി​ച്ചു സം​സാ​രി​ച്ചു.

എം.​ടി. വാ​സു​ദേ​വ​ൻ നാ​യ​രു​ടെ ഓ​ർ​മ്മ​ക​ള​യും എ​ഴു​ത്തി​നെ​യും വി​ല​യി​രു​ത്തി കേ​ര​ള ലി​റ്റ​റേ​ച്ച​ർ ഫെ​സ്റ്റി​വ​ലി​ന്റെ ആ​ദ്യ സെ​ഷ​ൻ ‘എം.​ടി. എ​ന്ന അ​മ്പ​ത്തൊ​ന്ന​ക്ഷ​രം’ ന​ട​ന്നു. സ്വ​യം നി​ര​ന്ത​രം പു​തു​ക്കി​യ എ​ഴു​ത്തു​കാ​ര​നാ​ണ് എം.​ടി​യെ​ന്ന് കെ. ​സ​ച്ചി​ദാ​ന​ന്ദ​ൻ പ​റ​ഞ്ഞു.

‘ക​വി​ത​യു​ടെ വേ​രു​ക​ൾ’ സെ​ഷ​നി​ൽ ബി. ​ജ​യ​മോ​ഹ​ൻ, ക​വി വീ​രാ​ൻ​കു​ട്ടി എ​ന്നി​വ​ർ സം​സാ​രി​ച്ചു. ച​രി​ത്ര​ത്തി​ൽ നി​ന്ന് പു​റ​ത്താ​ക്ക​പ്പെ​ട്ട​വ​രു​ടെ​യും അ​ധി​കാ​രം നി​ഷേ​ധി​ക്ക​പ്പെ​ട്ട​വ​രു​ടെ​യും ച​രി​ത്രം രേ​ഖ​പ്പെ​ടു​ത്തു​ന്ന​താ​ണ് ഫ്രാ​ൻ​സി​സ് ഇ​ട്ടി​ക്കോ​ര എ​ന്ന നോ​വ​ലി​ന്റെ ഉ​ദ്ദേ​ശ​മെ​ന്ന് എ​ഴു​ത്തു​കാ​ര​ൻ ടി.​ഡി. രാ​മ​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു. നോ​വ​ൽ ച​ല​ച്ചി​ത്ര​മാ​കു​ക​യാ​ണെ​ങ്കി​ൽ ആ​രെ​യാ​ണ് ന​ട​നാ​ക്കു​ക എ​ന്ന ചോ​ദ്യ​ത്തി​ന് ഫ്രാ​ൻ​സി​സ് ഇ​ട്ടി​ക്കോ​ര​യാ​യി മ​മ്മൂ​ട്ടി​യെ സ​ങ്ക​ല്പി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മ​ല​യാ​ള സാ​ഹി​ത്യ​ത്തി​ൽ നി​ന്നു​മു​ള്ള കൃ​തി​ക​ൾ​ക്ക് ലോ​ക​സാ​ഹി​ത്യ​മെ​ന്ന നി​ല​യി​ലേ​ക്കു​യ​രു​വാ​ൻ എ​ത്ര​ത്തോ​ളം സാ​ധി​ച്ചു എ​ന്ന​തി​നെ​ക്കു​റി​ച്ച് സാ​ഹി​ത്യ വി​മ​ർ​ശ​ക​ൻ രാ​ഹു​ൽ രാ​ധാ​കൃ​ഷ്ണ​ൻ മോ​ഡ​റേ​റ്റ് ചെ​യ്ത ച​ർ​ച്ച​യി​ൽ ഇ. ​സ​ന്തോ​ഷ്കു​മാ​ർ, എ​ഴു​ത്തു​കാ​രി ഇ.​വി ഫാ​ത്തി​മ, എ​ൻ.​ഇ സു​ധീ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. വെ​ള്ളി​യാ​ഴ്ച സം​വി​ധാ​യ​ക​ൻ മ​ണി​ര​ത്നം, ന​ട​ൻ പ്ര​കാ​ശ് രാ​ജ് തു​ട​ങ്ങി ഒ​ട്ടേ​റെ പ്ര​മു​ഖ​ർ പ​ങ്കെ​ടു​ക്കു​ന്ന സെ​ഷ​നു​ക​ൾ കെ.​എ​ൽ.​എ​ഫി​ൽ അ​ര​ങ്ങേ​റും.


Reporter
the authorReporter

Leave a Reply