കോഴിക്കോട്:കേരളം തീവ്രവാദ ശക്‌തികളുടേയും, ദേശവിരുദ്ധരുടേയും വിളനിലമായി മാറിക്കൊണ്ടിരിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ് പറഞ്ഞു. കോഴിക്കോട് ഒ.ബി.സി മോർച്ച ജില്ലാ കമ്മറ്റി സംഘടിപ്പിച്ച അഡ്വ. രഞ്ജിത്ത് ശ്രീനിവാസൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണകക്ഷിയുടേയും, പോലീസിന്റേയും സഹായം എല്ലാ കൊലപാതകത്തിനു പിന്നിലും ഉണ്ടെന്ന് അദ്ദഹം കുറ്റപ്പെടുത്തി. സ്വതന്ത്ര ഏജൻസി അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഒ.ബി.സി മോർച്ച ജില്ല പ്രസിഡണ്ട് നാരങ്ങയിൽ ശശിധരൻ അദ്ധ്യക്ഷനായി. ടി.വി.ഉണ്ണികൃഷ്ണൻ , ഹരിദാസൻ പൊക്കനാരി, കെ.അജിത്ത്കുമാർ , പി. പ്രശാന്ത് കുമാർ ,ടി.എം. അനിൽകുമാർ , അജയഘോഷ്.കെ.എന്നിവർ സംസാരിച്ചു.