കോഴിക്കോട്:കരിപ്പൂർ വിമാനത്താവളത്തിലെ വലിയ വിമാനങ്ങളുടെ സർവീസ് പുനഃസ്ഥാപിക്കുന്നത് സംബന്ധിച്ച് അന്തിമ ഉത്തരവ് ഏതാനും ദിവസങ്ങൾക്കകം പ്രസിദ്ധീകരിക്കുമെന്ന് എം.കെ. രാഘവൻ എം പി.
സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറൽ അരുൺ കുമാർ ഇക്കാര്യം അറിയിച്ചതായ് എം.പി കോഴിക്കോട് പറഞ്ഞു.
വിമാനപകട ശേഷം വലിയ വിമാനങ്ങളുടെ സർവീസ് പുനരാരംഭിക്കാൻ കഴിഞ്ഞ പതിനഞ്ചു മാസമായി പാർലമെന്റിലും വിവിധ മന്ത്രാലയങ്ങളിലും അതോറിറ്റികളിലും നിരന്തര ഇടപെടലുകൾ നടത്തിവരികയാണ്.
എയർക്രാഫ്റ്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ റിപ്പോർട്ടും പഠന റിപ്പോർട്ടുകളും വിമാനത്താവളത്തിന് അനുകൂലമായിട്ടും അന്തിമ അനുമതി വൈകുന്ന സാഹചര്യത്തിൽ വിഷയം വീണ്ടും കഴിഞ്ഞ ദിവസം പാർലമെന്റിൽ ഉന്നയിച്ചിരുന്നു.
അന്തിമ അനുമതി നൽകുന്നത് വീണ്ടും നീണ്ടു പോകുകയാണെങ്കിൽ പാർലമെന്റിലും മലബാറിൽ നിന്നുള്ള എംപിമാരുടെ നേതൃത്വത്തിലും പുറത്ത് ജനകീയമായും സമരങ്ങൾ നേതൃത്വം നൽകുമെന്നും എം.കെ രാഘവൻ എം.പി പറഞ്ഞു.