Art & CultureGeneral

കലാകൈരളി കലാ സാഹിത്യ സാംസ്കാരിക വേദി പ്രതിഭാ പുരസ്ക്കാരം മലയാള മനോരമ ചീഫ് ഫൊട്ടൊഗ്രാഫർ റസൽ ഷാഹുലിന്

Nano News

കോഴിക്കോട് : കലാകൈരളി കലാ സാഹിത്യ സാംസ്കാരിക വേദിയുടെ പ്രതിഭാ പുരസ്ക്കാരത്തിന് മലയാള മനോരമ ചീഫ് ഫൊട്ടൊഗ്രാഫർ റസൽ ഷാഹുൽ, കവയത്രിയും നാടകകൃത്തുമായ ടി.ടി.സരോജിനി, ഭാഷാശ്രീ സാംസ്കാരിക മാസിക പത്രാധിപർ സദൻ കൽപ്പത്തൂർ എന്നിവരെ തിരഞ്ഞെടുത്തു.

കേരള ഗ്രാമങ്ങളിലെ സ്വാദിഷ്ഠമായ മീൻ വിഭവങ്ങൾ തേടിയുള്ള യാത്രാനുഭവ വിവരണമായ ‘ രുചി മീൻ സഞ്ചാരം’ എന്ന പുസ്തകമാണ് റസലിനെ പുരസ്കാരത്തിന് അർഹനാക്കിയത്.

സാഹിത്യ പുരസ്കാരങ്ങൾക്ക് കണ്ണനല്ലൂർ ബാബു ( നോവൽ – വരും കാലങ്ങളിൽ), നാസർ മുതുകാട് ( ആദ്യ നോവൽ – പെണ്ണൊരുത്തി ), പ്രസാദ് കൈതക്കൽ ( ഓർമക്കുറിപ്പുകൾ – പൂത്തോലയും കരിയോലയും) , സൗദ റഷീദ് ( കവിത – ഒരു നക്ഷത്രം) , വി.കെ.വസന്തൻ വൈജയന്തിപുരം ( കവിത – ഇരുട്ടിനെ എനിക്ക് ഭയമാണ്), ബിന്ദു വെങ്ങാട് ( ബാല കവിതകൾ – മഴത്തുള്ളികൾ), വി.വി.ശ്രീല ( കഥാസമാഹാരം– വക്കുപൊട്ടിയ വാക്കുകൾ), എ.എൻ.മുകുന്ദൻ( ചെറുകഥ– കൂട്ടുകാരിയുടെ അച്ഛൻ), സുഭാഷ് ആറ്റുവാശേരി ( ബാലശാസ്ത്ര നോവൽ – നരഭോജിയായ വാൽനക്ഷത്രം) എന്നിവരും അർഹരായി.

30–ാം തിയതി 11ന് ഹോട്ടൽ അളകാപുരിയിൽ എം.പി.അബ്ദുസമദ് സമദാനി എം.പി പുരസ്കാരങ്ങൾ സമ്മാനിക്കും.


Reporter
the authorReporter

Leave a Reply