കോഴിക്കോട്: ഇസ് ലാം ഭീതി വളർത്തുന്ന വർഗീയ ഫാസിസ്റ്റുകൾ മുമ്പൊന്നും കേരളത്തിൽ വിളിക്കാൻ ഭയമുണ്ടായിരുന്ന മുദ്രാവാക്യം മുഴക്കാൻ അവർക്ക് കരുത്തേകിയത് ഇടതുപക്ഷത്തിൻ്റെ നിസ്സംഗതയാണെന്ന് ജമാഅത്തെ ഇസ്ലാമി അസി.അമീർ പി.മുജീബുർ റഹ്മാൻ പറഞ്ഞു.ഇസ്ലാം പേടി കേരളത്തിൽ ഇന്നലെ ഇന്ന് എന്ന വിഷയത്തിൽ കോഴിക്കോട് ടൗൺ ഹാളിൽ ജമാ അത്തെ ഇസ്ലാമി കോഴിക്കോട് സിറ്റി സംഘടിപ്പിച്ച സംവാദം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഇത്തരം വിഷയങ്ങളോട് പ്രതികരിക്കുവാൻ മുഖ്യമന്ത്രിക്കുണ്ടാകുന്ന കാലതാമസം ഭയപ്പെടുത്തുന്നതുമാണ്.സമൂഹങ്ങൾ തമ്മിൽ വിഭാഗീയത വളർത്തുമ്പോൾ അവരെ പരസ്പരം വിളക്കി ചേർക്കുന്ന പ്രമേയമാണ് ജമാഅത്ത് ആശയ സംവാദം എന്ന ക്യാമ്പയിൻ മുന്നോട്ട് വെക്കുന്നത്. അതിനാൽ ഇത് ഇസ് ലാമിക പ്രവർത്തനം എന്നതോടൊപ്പം അതൊരു സാമൂഹ്യ പ്രവർത്തനവും ദേശീയോദ്ഗ്രഥ് ന ത്തിന് കരുത്തു പകരുന്ന നീക്കവുമാണെന്നും അദ്ദേഹം കൂട്ടി ചേർത്തു.റവ.ഫാദർ എ ബിൻ, ഡോ.കെ.എസ് മാധവൻ, സമദ് കുന്നക്കാവ് ഫൈസൽ പൈങ്ങോട്ടായി നൗഷാദ് മേപ്പാടി സുധീർ മാളിയേക്കൽ എന്നിവർ സംസാരിച്ചു സ ഫ നൂറ, അഞ്ജലി എന്നിവർ ചേർന്ന് പ്രാർഥന ചൊല്ലി.