കോഴിക്കോട് : ക്രിമിനൽ നിയമ വ്യവസ്ഥ സമൂലമായി പരിഷ്കരിക്കാനുളള നീക്കം നിയമങ്ങൾ കാലോചിതവും,മാനുഷികവും ആക്കുന്നതോടൊപ്പം വേഗത്തിൽ തീർപ്പാക്കാനും കാര്യക്ഷമമായി നടപ്പാക്കാനും ലക്ഷ്യം വെച്ചുളളതാണെന്നും അത് ഭരണകൂടത്തിൻ്റെ കടമയാണെന്നും ബിജെപി ജില്ലാപ്രസിഡൻ്റ് അഡ്വ.വി.കെ.സജീവൻ പറഞ്ഞു.ബിജെപി ജില്ലാ ലീഗൽ സെൽ കൈരളി ശ്രീ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ക്രിമിനൽ നിയമ പരിഷ്കരണ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു സജീവൻ.
1860 മുതൽ 2023 വരെ ബ്രിട്ടീഷുകാർ ഉണ്ടാക്കിയ നിയമങ്ങൾക്കനുസരിച്ചാണ് രാജ്യത്തെ ക്രിമിനൽ നീതിന്യായ വ്യവസ്ഥ പ്രവർത്തിച്ചത്.കൊളോണിയൽ കാലത്തെ നിയമങ്ങളെ പൊളിച്ചെഴുതാനുളള ബില്ലാണ് പാർലമെൻ്റിൽ കഴിഞ്ഞ ആഗസ്റ്റ് 11ന് ആഭ്യന്തരമന്ത്രി അമിത്ഷാ അവതരിപ്പിച്ചത്.സ്ത്രീകളും കുട്ടികളും നേരിടുന്ന പ്രശ്നങ്ങൾ ,സൈബർക്രൈം,വൈകി ലഭിക്കുന്ന നീതി ഇവയ്ക്ക് പരിഹാരം കാണുന്നതോടൊപ്പം ഡിജിറ്റൽ തെളിവുകൾ ശേഖരിക്കുന്നതും ഉപയോഗിക്കുന്നതും സംബന്ധിച്ച കൃത്യതയും ഉണ്ടാകും.ചുരുക്കത്തിൽ ആധുനിക വെല്ലുവിളികൾക്ക് പരിഹാരം കണ്ട് കൊണ്ടും പൗരന്മാരുടെ അവകാശങ്ങൾ പരമാവധി സംരക്ഷിച്ചുകൊണ്ടും വേഗത്തിൽ നീതിലഭ്യമാക്കാൻ അനിവാര്യമായ നിയമപരിഷ്കരണത്തിനുളള ബില്ലാണ് പാർലമെൻറിൽ അവതരിപ്പിച്ചത് സജീവൻ കൂട്ടിച്ചേർത്തു.ക്രിമിനൽ നിയമപരിഷ്കരണവുമായി ബന്ധപ്പെട്ട് 158 മീറ്റിംഗുകളിൽ കേന്ദ്രആഭ്യന്തരമന്ത്രി നേരിട്ട് പങ്കെടുത്തത് സർക്കാരിൻ്റെ ഇക്കാര്യത്തിലുളള ആത്മാർത്ഥതയെയാണ് കാണിക്കുന്നതെന്ന് സെമിനാറിൽ വിഷയം അവതരിപ്പിച്ച് ആമുഖമായി സംസാരിച്ച ഹൈക്കോടതി
യിലെ അഡീഷണൽ സോളിസിറ്റൽ ജനറൽ അഡ്വ.എസ്.മനു അഭിപ്രായപ്പെട്ടു.
ബിജെപി ജില്ലാ ലീഗൽ സെൽ കൺവീനർ അഡ്വ.ശ്യാം അശോക് അദ്ധ്യക്ഷനായി.മുതിർന്ന അഭിഭാഷകനായ അഡ്വ.മഞ്ചേരി സുന്ദർരാജിനെ ചടങ്ങിൽ വെച്ച് ആദരിച്ചു.മുൻ ബാർ അസോസിയേഷൻ പ്രസിഡൻ്റ് അഡ്വ.എം.എസ്.സജി,മുതിർന്ന അഭിഭാഷകൻ വി.പി.രാധാകൃഷ്ണൻ,ലീഗൽ സെൽ നേതാക്കളായ അഡ്വ.കെ.ഷിനോദ്,അഡ്വ.ശ്രീകാന്ത് എന്നിവർ സംസാരിച്ചു.