Thursday, December 26, 2024
GeneralLatest

ഐഎൻടിയുസി കോൺഗ്രസിന്‍റെ പോഷക സംഘടന തന്നെ; ചന്ദ്രശേഖരൻ


തിരുവനന്തപുരം: വി ഡി സതീശൻ –  ഐഎൻടിയുസി തർക്കത്തിൽ കെപിസിസി ഇടപെട്ട് നടത്തിയ ചർച്ചയിലും പരിഹാരമായില്ല. ഐഎൻടിയുസി കോൺഗ്രസ്സിന്റെ പോഷകസംഘടനയുടെ പട്ടികയിൽ തന്നെയാണെന്ന് ചന്ദ്രശേഖരൻ അവകാശപ്പെട്ടു. ഐഎൻടിയുസിയും കോൺഗ്രസും രണ്ടല്ല. സമരത്തിന്റെ പേരിൽ പ്രശ്നങ്ങളുണ്ടെങ്കിൽ മൊത്തമായി ആക്ഷേപിക്കരുതെന്നും, സതീശൻ പറഞ്ഞതിനെ കുറിച്ച് അദ്ദേഹത്തോട് ചോദിക്കണമെന്നും ചന്ദ്രശേഖരൻ പറഞ്ഞു.

ഐഎൻടിയുസി കോൺ​ഗ്രസിന്റെ പോഷകസംഘടന തന്നെയെന്ന് ആർ ചന്ദ്രശേഖരൻ ആവ‌ർത്തിക്കുകയാണ്. കോൺ​ഗ്രസുമായി ഇഴുകിച്ചേ‌‌ർന്നുണ്ടായ പ്രസ്ഥാനമാണ് ഐഎൻടിയുസിയെന്നും പോഷക സംഘടനകളുടെ ലിസ്റ്റിൽ തന്നെയാണ് സംഘടനയുള്ളതെന്നും ചന്ദ്രശേരൻ ആവ‌ർത്തിച്ചു. വി ഡി സതീശൻ പറഞ്ഞത് അന്നത്തെ സമരത്തിന്റെ പ്രസ്താവനയിലാണ് അത് അ​ദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നാണ് പ്രതികരണം. ഐഎൻടിയുസിയും കോൺ​ഗ്രസും രണ്ടല്ലെന്നാണ് ചന്ദ്രശേഖരന്റെ നിലപാട്.


Reporter
the authorReporter

Leave a Reply