Tuesday, January 21, 2025
General

റീല്‍സിന്റെ ദൈര്‍ഘ്യം വര്‍ധിപ്പിച്ച് ഇന്‍സ്റ്റഗ്രാം


ഇന്‍സ്റ്റഗ്രാമില്‍ സ്ഥിരമായി റീല്‍സ് കാണാന്‍ ഇഷ്ടപ്പെടുന്നവരോ, അല്ലെങ്കില്‍ റീല്‍സ് ചെയ്യുന്നവരോ ആണോ നിങ്ങള്‍ ?.. എങ്കിലിതാ സന്തോഷവാര്‍ത്ത. പ്രമുഖ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഇന്‍സ്റ്റഗ്രാം പുതിയ അപ്‌ഡേറ്റുകള്‍ പ്രഖ്യാപിച്ചു. ഇനി മുതല്‍ റീല്‍സിന്റെ ദൈര്‍ഘ്യം 3 മിനിറ്റാക്കും. ഇതിനൊപ്പം പ്രൊഫൈല്‍ ഗ്രിഡുകളില്‍ മാറ്റവും ഇന്‍സ്റ്റഗ്രാം കൊണ്ടുവന്നു. ഇന്‍സ്റ്റഗ്രാം തലവന്‍ ആദം മോസ്സെരിയാണ് പുതിയ മാറ്റങ്ങള്‍ പ്രഖ്യാപിച്ചത്.

മുന്‍പ് 90 സെക്കന്‍ഡ് വരെ ദൈര്‍ഘ്യമുള്ള വീഡിയോ റീല്‍സുകളായിരുന്നു ഇന്‍സ്റ്റഗ്രാമില്‍ അപ്‌ലോഡ് ചെയ്യാന്‍ സാധിച്ചിരുന്നത്. ഇതിലാണ് മാറ്റം വരുന്നത്. ഇനി മുതല്‍ മൂന്ന് മിനിറ്റ് വരെ ദൈര്‍ഘ്യമുള്ള റീലുകള്‍ ഇന്‍സ്റ്റ അനുവദിക്കും. യൂട്യൂബ് ഷോര്‍ട്‌സിന്റെ സമാനമായ വീഡിയോ ദൈര്‍ഘ്യമാണിത്. യുഎസില്‍ ടിക്‌ടോക് നിരോധനം വരുന്നതിന് തൊട്ടുമുമ്പാണ് ഇന്‍സ്റ്റഗ്രാം തലവന്‍ ആദം മോസ്സെരി ഈ മാറ്റങ്ങള്‍ പ്രഖ്യാപിച്ചത് എന്നത് ശ്രദ്ധേയമാണ്.

അതേസമയം ഉപഭോക്താക്കളുടെ അഭിപ്രായങ്ങള്‍ മാനിച്ചാണ് റീല്‍സ് വിഡിയോകളുടെ ദൈര്‍ഘ്യം വര്‍ധിപ്പിക്കുന്നത് എന്നാണ് മോസ്സെരിയുടെ പറയുന്നത്.


Reporter
the authorReporter

Leave a Reply