ഫയർ ആൻഡ് സേഫ്റ്റി കോഴ്‌സ് പ്രവേശനം
കോഴിക്കോട് കെൽട്രോൺ നോളഡ്ജ് സെന്ററിൽ ഒരു വർഷം ദൈർഘ്യമുള്ള പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫയർ ആൻഡ് സേഫ്റ്റി കോഴ് സിലേക്ക് പ്രവേശനം ആരംഭിച്ചു. കേരള സർക്കാരിന്റെ അംഗീകൃത കോഴ്‌സാണിത്. എസ്.എസ്.എൽ.സി ആണ് അടിസ്ഥാന യോഗ്യത. ഉയർന്ന വിദ്യാഭ്യാസ യോഗ്യത ഉള്ളവർക്ക് മുൻഗണന. ഫോൺ: 9526871584, 7561866186
തൊഴിൽ നൈപുണ്യ വികസന കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം
കെൽട്രോണിന്റെ വഴുതക്കാടുള്ള നോളജ് സെന്ററിൽ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കോഴ്‌സുകൾ – അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഡിജിറ്റൽ മീഡിയാ ഡിസൈനിങ് ആൻഡ് അനിമേഷൻ ഫിലിം മേക്കിങ്, ലോജിസ്റ്റിക്‌സ് ആൻഡ് സപ്ലൈചെയ്ൻ മാനേജ്‌മെന്റ്, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ഹാർഡ്‌വെയർ വിത്ത് ഇ-ഗാഡ്ജറ്റ് ടെക്‌നോളജിസ് എന്നിവയാണ് കോഴ്‌സുകൾ. കോഴ്‌സ് കാലാവധി 12 മാസം. വിവരങ്ങൾക്ക് ഫോൺ : 8590605260, 0471-2325154
എയർ കാർഗോ ഷിപ്പിംഗ് ആൻഡ് ലോജിസ്റ്റിക്‌സ് മാനേജ്‌മെന്റ്
കോഴിക്കോട് മാളിക്കടവ് ജനറൽ ഐ .ടി.ഐ യിൽ ഇൻസ്റ്റിറ്റ്യൂട്ട് മാനേജ്‌മെന്റ് കമ്മറ്റി നടത്തുന്ന എയർ കാർഗോ ഷിപ്പിംഗ് ആൻഡ് ലോജിസ്റ്റിക്‌സ് മാനേജ്‌മെന്റ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. കോഴ്‌സിന്റെ ഭാഗമായി ഇൻഡസ്ട്രിയൽ വിസിറ്റ്, ഇംഗ്ലീഷ് ഭാഷ പരിജ്ഞാനം, വ്യക്തിത്വ പരിശീലനം ഇന്റർവ്യൂ കരിയർ ഡെവലപ്പ്‌മെന്റ് എന്നിവക്ക് പ്രത്യേക പരിശീലനം നൽകുന്നു. ഫോൺ : 0495 2377016, 8590893066.
സൗജന്യ പഠനകിറ്റ്
കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി / കേരള ഓട്ടോമൊബൈൽ വർക്ക് ഷോപ്പ് തൊഴിലാളി ക്ഷേമനിധി പദ്ധതി എന്നിവയിൽ സജീവാംഗങ്ങളായ തൊഴിലാളികളുടെ ഒന്ന് മുതൽ അഞ്ചാം ക്ലാസ് വരെ പഠിക്കുന്ന മക്കൾക്ക് ഈ അധ്യയന വർഷാരംഭത്തിൽ പഠന സഹായത്തിനായി ബാഗ്, കുട, വാട്ടർ ബോട്ടിൽ, രണ്ട് നോട്ട് ബുക്ക് എന്നിവയടങ്ങുന്ന കിറ്റ് സൗജന്യമായി നൽകുന്നു. അപേക്ഷ നൽകേണ്ട അവസാന തീയതി ജൂൺ 30. അപേക്ഷ ഫോറം www.kmtwwfb.org ൽ ലഭ്യമാണ്. അപേക്ഷകൾ kkd.kmtwwfb@kerala.gov.in എന്ന മെയിലിൽ അയക്കാം.
ക്വട്ടേഷൻ ക്ഷണിച്ചു
സംസ്ഥാന കളിമൺപാത്ര നിർമാണ വിപണന ക്ഷേമ വികസന കോർപ്പറേഷൻ കളിമൺപാത്ര ഉത്പാദകരിൽനിന്നും ഉത്പന്നങ്ങൾ വാങ്ങാനുള്ള ക്വട്ടേഷൻ ക്ഷണിച്ചു. അവസാന തീയതി ജൂലൈ നാല് വൈകീട്ട് അഞ്ച് മണി. ഫോൺ: 0471 2727010, വെബ്സൈറ്റ്: www.keralapottery.org
അസാപിൽ ലോജിസ്റ്റിക്സ് കോഴ്സുകൾ
ലോജിസ്റ്റിക്സ് മേഖലയിലെ സാധ്യതകൾ മനസ്സിലാക്കി ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അസാപ് കേരള സ്കിൽ കോഴ്സുകൾ നടത്തുന്നു. മിതമായ ഫീസ്, വിശാലമായ സിലബസ്, വൈധഗ്ധ്യമുള്ള അധ്യാപകർ, പ്ലേസ്‌മെന്റ് അസിസ്റ്റൻസ് എന്നിവ അസാപ് ഉറപ്പ് നൽകുന്നു.
വിശദ വിവരങ്ങൾക്ക് : 9495999783, 9495999704
ശുചീകരണ ജീവനക്കാർ: അപേക്ഷ ക്ഷണിച്ചു
കോഴിക്കോട് സർക്കാർ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് താത്കാലികമായി ശുചീകരണ ജീവനക്കാരെ നിയമിക്കുന്നു. താത്പര്യമുള്ളവർ പ്രവൃത്തിപരിചയം, വയസ്സ് എന്നിവ തെളിയിക്കുന്ന രേഖകളുമായി ജൂൺ 30ന് രാവിലെ 11 മണിക്ക് ആശുപത്രിയിൽ നടക്കുന്ന അഭിമുഖത്തിന് എത്തണം. ഫോൺ : 0495-2741386
കുക്ക് : അപേക്ഷ ക്ഷണിച്ചു
കോഴിക്കോട് സർക്കാർ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് താത്കാലികമായി കുക്കിനെ നിയമിക്കുന്നതിനായി മുൻപരിചയമുളള ഉദ്യോഗാർത്ഥികളിൽനിന്നും അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവർ പ്രവൃത്തിപരിചയം, വയസ്സ് എന്നിവ തെളിയിക്കുന്ന രേഖകളുമായി ജൂൺ 30ന് ഉച്ചക്ക് 12 മണിക്ക് ആശുപത്രിയിൽ നടക്കുന്ന അഭിമുഖത്തിന് എത്തണം. ഫോൺ : 0495-2741386.
ടെൻഡർ
തലക്കുളത്തൂർ സി.എച്ച്.സിയിലേക്ക് ലാബ് റീഏജന്റ്സ് സാധനങ്ങൾ സർക്കാർ ഉത്തരവുകൾക്ക് വിധേയമായി വിതരണം ചെയ്യാൻ തയ്യാറുള്ളവരിൽനിന്നും ടെൻഡറുകൾ ക്ഷണിച്ചു. അവസാന തിയ്യതി ജൂലൈ 13 വൈകിട്ട് മൂന്ന് മണി. ഫോൺ : 0495 2853005
തീറ്റപ്പുൽ കൃഷിക്ക് സബ്‌സിഡി നൽകുന്നു.
ക്ഷീര വികസന വകുപ്പ് 2022-23 സാമ്പത്തിക വർഷത്തിൽ 20 സെന്റിനു മുകളിൽ തീറ്റപ്പുൽ കൃഷി ചെയ്യുന്നതിന് സബ്‌സിഡി നൽകുന്നു. താത്പര്യമുള്ള കർഷകർക്ക് ജൂലൈ 10 വരെ ksheerasree.kerala.gov.in എന്ന പോർട്ടലിൽ രജിസ്റ്റർ ചെയ്ത് അപേക്ഷ സമർപ്പിക്കാം. ഫോൺ : 0495 2371254.
തിരഞ്ഞെടുപ്പ് നടപടികൾ റദ്ദാക്കി
കോഴിക്കോട് ജില്ലയിൽ പൊതുവിദ്യാഭ്യാസ വകുപ്പിൽ പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (ഉറുദു) II എൻസിഎ – എസ്.ടി തസ്തികയിലേക്ക് (കാറ്റഗറി നം. 706/2021) യോഗ്യരായ ഉദ്യോഗാർത്ഥികളിൽനിന്നും അപേക്ഷകൾ ലഭിക്കാത്തതിനാൽ തിരഞ്ഞെടുപ്പ് നടപടികൾ റദ്ദാക്കിയതായി ജില്ലാ പി.എസ്.സി ഓഫീസർ അറിയിച്ചു.
തിരഞ്ഞെടുപ്പ് നടപടികൾ റദ്ദാക്കി
കോഴിക്കോട് ജില്ലയിൽ പൊതുവിദ്യാഭ്യാസ വകുപ്പിൽ ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) I എൻസിഎ – എസ് ടി തസ്തികയിലേക്ക് (കാറ്റഗറി നം. 688/2021) യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ഒന്നും തന്നെ ലഭിക്കാത്തതിനാൽ തെരഞ്ഞെടുപ്പ് നടപടികൾ റദ്ദാക്കിയതായി ജില്ലാ പി.എസ്.സി ഓഫീസർ അറിയിച്ചു.
തിരഞ്ഞെടുപ്പ് നടപടികൾ റദ്ദാക്കി
കോഴിക്കോട് ജില്ലയിൽ പൊതുവിദ്യാഭ്യാസ വകുപ്പിൽ പാർട്ട് ടൈം ഹൈസ്‌കൂൾ ടീച്ചർ (അറബിക്) എൻസിഎ – എസ് സി തസ്തികയിലേക്ക് (കാറ്റഗറി നം. 548/2021) യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ഒന്നും തന്നെ ലഭിക്കാത്തതിനാൽ തെരഞ്ഞെടുപ്പ് നടപടികൾ റദ്ദാക്കിയതായി ജില്ലാ പി.എസ്.സി ഓഫീസർ അറിയിച്ചു.