കോഴിക്കോട് : അധ്യാപകർക്കായി കോഴിക്കോട് വുഡീസ് ഹോട്ടലിൽ നടന്ന രണ്ട് ദിവസത്തെ പരിശീലന ക്യാമ്പ് ഹൃദ്യമായി. സ്കൂൾ തുറക്കുന്നതിന്റെ മുന്നോടിയായി നടന്ന ക്യാമ്പിൽ നിരവധി പേർ പങ്കാളികളായി. കേരള പ്രൈവറ്റ്- അൺ എയ്ഡഡ് സ്കൂൾ മാനേജ്‍മെന്റ് അസോസിയേഷന്റെ ആഭിമുഖ്യത്തിലാണ് പരിശീലനം ഒരുക്കിയത്.
ദ്വിദിന പരിശീലന ക്യാമ്പ് മുൻ വിദ്യാഭ്യാസ മന്ത്രി ഇ.ടി മുഹമ്മദ് ബഷീർ എം പി ഉദ്ഘാടനം ചെയ്തു.
ഉന്നത വിദ്യാഭ്യാസ മേഖലയിൽ നിലനിൽക്കുന്ന പോരായ്മ വിദ്യാഭ്യാസ പുരോഗതിക്ക് തടസ്സമാണെന്ന് അദ്ദേഹം പറഞ്ഞു. ഹയർ സെക്കന്ററി പ്രവേശന രംഗത്ത് കടുത്ത പ്രതിസന്ധി നേരിടുകയാണ്. മലബാറിലാണ് കൂടുതലും പ്രയാസം. ബാച്ചുകളുടെ പോരായ്മ കൂടുതൽ സീറ്റുകൾ അനുവദിച്ചത്കൊണ്ട് മാത്രം പരിഹരിക്കാൻ കഴിയില്ല. പുതിയ ബാച്ചുകൾ അനുവദിക്കുക മാത്രമാണ് പരിഹാരം. ബഷീർ ചൂണ്ടിക്കാട്ടി.
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കാര്യത്തിലും സംസ്ഥാനവും പ്രതേകിച്ചു മലബാർ മേഖല പിന്നിലാണ്. ഇതിനും പരിഹാരം ഉണ്ടാക്കണം.
അഅതിനിടെ, സംസ്ഥാനത്തെ വിദ്യാലയങ്ങൾ തുറക്കുന്നതുമായി ബന്ധപ്പെട്ട നിർദേശങ്ങളിൽ അൺ എയ്ഡഡ് വിദ്യാലയങ്ങളോട് സർക്കാർ കാണിക്കുന്ന വിവേചനം പ്രതിഷേധർഹമാണ്. പാഠപുസ്തക വിതരണം, അധ്യാപകർക്കുള്ള സഹായം – പരിശീലനം തുടങ്ങിയ കാര്യങ്ങളിൽ ഇത് പ്രകടമാണ്. അദ്ദേഹം പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് നിസാർ ഒളവണ്ണ അധ്യക്ഷത വഹിച്ചു. ഡോ അലി അക്ബർ ഇരിവേറ്റി, പ്രമോദ് ബാലകൃഷ്ണൻ, സഫയർ സ്കൂൾ പ്രിൻസിപ്പൽ പി സിന്ധു, അഡ്മിനിസ്ട്രേറ്റർ ഫൈസൽ പിലാച്ചേരി എന്നിവർ പ്രസംഗിച്ചു.