Local News

സേവനം മുഖമുദ്രയാക്കിയ ഉത്കൃഷ്ടമായ പ്രസ്ഥാനമാണ് റെഡ്ക്രോസ് സൊസൈറ്റി; തോട്ടത്തിൽ രവീന്ദ്രൻ എം എൽ എ


കോഴിക്കോട്: ഉദാത്തമായ മാനവികത ഉയർത്തി പിടിക്കുന്ന സേവനം മുഖമുദ്രയാക്കിയ ഉത്കൃഷ്ടമായ പ്രസ്ഥാനമാണ് റെഡ്ക്രോസ് സൊസൈറ്റിയെന്ന് തോട്ടത്തിൽ രവീന്ദ്രൻ എം എൽ എ പറഞ്ഞു.

ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി കോഴിക്കോട് കോർപ്പറേഷൻ ബ്രാഞ്ച് കോഴിക്കോട് നോർത്ത് മണ്ഡലത്തിലെ സർക്കാർ സ്ക്കൂളുകളിലേക്ക് നൽകുന്ന മാസ്ക്ക് കിറ്റ് വിതരണത്തിൻ്റെ ഉൽഘാടനം ബിലാത്തിക്കുളം ഗവ: യു പി സ്കൂളിൽ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വാർഡ് കൗൺസിലർ അനുരാധാ തായാട്ട് അധ്യക്ഷത വഹിച്ചു.റെഡ് ക്രോസ് കമ്മറ്റി കോർപ്പറേഷൻ പരിധിയിൽ രൂപീകരിച്ചതിൽ വളരെയേറെ സന്തോഷമുണ്ടെന്നും എം എൽ എ പറഞ്ഞു.

റെഡ് ക്രോസ് കോർപ്പറേഷൻ കമ്മറ്റി ട്രഷറർ ജ്യോതി കാമ്പുറം, ഹെഡ്മിസ്ട്രസ് ബി കെ സുകേശിനി, വാർഡ് കൺവീനർ എം.ജഗന്നാഥൻ ,വത്സല ഗോപിനാഥ്, സതീശ് കെ നായർ എന്നിവർ പ്രസംഗിച്ചു.


Reporter
the authorReporter

Leave a Reply