തിരുവനന്തപുരം കഴക്കൂട്ടത്ത് വീടിന് ഗുണ്ടയുടെ ആക്രമണം. കല്‍പ്പന കോളനിയില്‍ താമസിക്കുന്ന സ്റ്റാലിന്റെ വീടാണ് ഗുണ്ട തീ ഇട്ടത് . നിരവധി കേസുകളിലെ പ്രതിയായ രതീഷാണ് സ്റ്റാലിന്റെ വീട് അഗ്നിക്കിരയാക്കിയത് . ഇയാള്‍ക്കെതിരേ കഴക്കൂട്ടം, കഠിനകുളം എന്നീ പോലിസ് സ്‌റ്റേഷനുകളില്‍ നിരവധി കേസുകളാണ് ഉള്ളത്.
സ്റ്റാലന്റെ വീടിന് തീയിടാന്‍ കാരണം ഇയാള്‍ വീട് കയറി ആക്രമിച്ചതിന് കേസ് കൊടുത്തതിനാലാണ് എന്ന് പോലിസ് പറയുന്നു. ജയിലിലായിരുന്ന പ്രതി ജാമ്യം കിട്ടി പുറത്തുവന്ന ഉടനെയാണ് വീടിന് തീ വെച്ചത്. വീട് പൂര്‍ണമായും കത്തിനശിച്ചു.